പല ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ് കൈകാലുകൾക്കുള്ള വേദന. ഇതിനുള്ള കാരണങ്ങളും പലതാണ്. ചിലർക്ക് രാത്രികാലങ്ങളിലാണ് ഈ വേദന കൂടുതലായി അനുഭവപ്പെടുന്നത്. എന്നാൽ ചിലർക്ക് പകൽ സമയത്ത് എന്തെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ട്. പ്രധാനമായും സ്ത്രീകൾക്കാണ് ഈ പ്രശ്നം കാണാറുള്ളത്.
ഇത്തരം കാലു കടച്ചിലുകൾക്ക് പ്രധാന കാരണം ഏറെ നേരം നിൽക്കുന്നതോ അമിതഭാരമോ ആവാം. യഥാർത്ഥത്തിൽ ഇത് ഒരു രോഗമല്ല ഒരു രോഗാവസ്ഥയാണ്. ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം. ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ കുറേസമയം ഇരിക്കുന്നവരിലും, വ്യായാമങ്ങൾ ചെയ്യാത്തവരിലും, അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിലും ഇത് കാണുന്നു.
പലതരത്തിലുള്ള മരുന്നുകൾ മേടിച്ച് പരീക്ഷിച്ചവരാണ് പലരും. എന്നാൽ ഇവയൊക്കെ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. ചില പ്രകൃതിദത്ത ഒറ്റമൂലികൾ ഇതിന് പരിഹാരം ആവാറുണ്ട്. അതുപോലുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയാൻ പോകുന്നത്. അതിനായി വേണ്ടത് ഒരു കോഴി മുട്ടയും കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയും ആണ്. ഈ ഇല വളരെ സുലഭമായി പാടത്തും പറമ്പുകളിലും ലഭിക്കുന്നതാണ്.
ചില മുറിവുകൾ ഉണങ്ങാൻ ആയി ഇതിൻറെ നീര് ഉപയോഗിക്കാറുണ്ട്. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള മാത്രം എടുക്കുക അതിലേക്ക് കമ്മ്യൂണിസ്റ്റ് പച്ച ഇല അരച്ച് ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കൈകാൽ വേദന മുട്ടുവേദന നീർക്കെട്ട് എന്നിവയ്ക്ക് ആശ്വാസം നൽകും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.