മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? ഇതാ അതിനുള്ള പരിഹാരം…

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത് അനുഭവിക്കുന്നു. വയറിനുണ്ടാവുന്ന അസ്വസ്ഥതകളും, അസിഡിറ്റി, വയറ് ചാടുന്നത് ഇവയെല്ലാം ശരിയായ ദഹനം നടക്കാത്തത്തിന്റെ സൂചനകളാണ്. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, വ്യായാമം ഇല്ലായ്മ.

കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, മദ്യപാനം, പുകവലി, ബേക്കറി പദാർത്ഥങ്ങൾ, എണ്ണപ്പലഹാരങ്ങൾ , മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ദഹന പ്രശ്നങ്ങൾക്ക് കാരണമാവാം. മലബന്ധം ചില രോഗങ്ങളുടെ ലക്ഷണവും ആവാം. അമിതമായ ചില മരുന്നുകളുടെ ഉപയോഗം മൂലവും മലബന്ധം ഉണ്ടാവാം.

ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും. കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും മലബന്ധം മൂലം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. മലം പുറത്തേക്ക് തള്ളുന്നത് കുടലിന്റെ പെരിസ്റ്റൽസിസ് ചലനങ്ങളാണ്. ഇത് മന്ദഗതിയിൽ ആവുമ്പോൾ മലബന്ധം ഉണ്ടാവും. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. പൈൽസ്‌, ഫിഷർ തുടങ്ങിയ മലദ്വാര പ്രശ്നങ്ങളും ഇതിന് കാരണം ആവാം.

ഇത് ഒഴിവാക്കുന്നതിനായി ദിവസവും മിനിമം 8 ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ തവിട് കളയാത്ത ധാന്യം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. ദിവസവും രാവിലെ വ്യായാമം ചെയ്യുന്നത് ശോധന സുഗമമാക്കും. ഇതിലൂടെ മലബന്ധം മാറിയില്ലെങ്കിൽ മരുന്നുകളെ ആശ്രയിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *