വളരെയധികം ഗുണങ്ങളുള്ള ഒരു സുഗന്ധദ്രവ്യമാണ് ഏലയ്ക്ക. ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെങ്കിൽ നമുക്ക് ഒട്ടേറെ ഗുണങ്ങൾ ആണ് ലഭിക്കുക. അത് നമുക്ക് നൽകുന്ന ആരോഗ്യപരമായ മാറ്റങ്ങൾ നിരവധിയാണ്. ശരീരത്തിലുള്ള ടോക്സിനുകൾ ഇല്ലാതാക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക.
ദഹന പ്രശ്നങ്ങൾ കൂടി വരുന്ന ഈ കാലത്ത് മലബന്ധം ഇല്ലാതാക്കാൻ ഇത് സഹായിക്കും. വായനാറ്റത്തിനുള്ള ഒരു പരിഹാരം കൂടിയാണിത്. ഏലക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഈ വെള്ളം കൊണ്ട് വായ കഴുകുന്നതും വായനാറ്റം പൂർണമായും അകറ്റും. ശരീരത്തിൽ ഉണ്ടാകുന്ന പല രീതിയിലുള്ള അണുബാധകൾ മാറിക്കിട്ടാൻ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചുമ പനി ജലദോഷം പകർച്ചവ്യാധികൾ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഇവർക്കെല്ലാം ഈ വെള്ളം വളരെ ഉത്തമമാണ്. ഈ വെള്ളം സ്ഥിരമായി മൂന്നാഴ്ച കാലം ഉപയോഗിച്ചാൽ പല ദഹന പ്രശ്നങ്ങളും മാറിക്കിട്ടും. കൈകാൽ വേദന, മുട്ട് വേദന, ശരീര വേദന, നടുവേദന എന്നീ വേദനകളിൽ നിന്ന് ശമനം ലഭിക്കാൻ ഈ വെള്ളം സ്ഥിരമാക്കുന്നത് നല്ലതാണ്.
ശക്തമായ തലവേദന ഉള്ളവരിൽ വേദന കുറയ്ക്കുന്നതിനായി ഈ വെള്ളം കുടിച്ചാൽ മതി. പ്രായമായവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. ഇതു പരിഹരിക്കാനും ഏലയ്ക്ക സഹായിക്കും. ഇതിൻറെ ഗുണങ്ങൾ മുഴുവനായി ലഭിക്കുന്നതിന് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏലക്കയുടെ കൂടുതൽ ഉപയോഗങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.