ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ യൂറിക് ആസിഡ് വർദ്ധനവ് ആവാം.. സൂക്ഷിച്ചോളൂ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. എന്നാൽ ഇത് അത്ര നിസ്സാരമായി എടുക്കേണ്ട ഒരു പ്രശ്നമല്ല. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത്7.2 വരെയാണ് എന്നാൽ ആറ് കടന്നാൽ അപകടത്തിലേക്ക് നീങ്ങും. കേസരിന്റെ അളവ് കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. സന്ധികളിൽ വരുന്ന നീര്, കാലിൽ നീര് ഉണ്ടാവുക, കാലിൽ വേദന , ഹൃദയ തകരാറുകൾ.

വൃക്ക പ്രശ്നങ്ങൾ എന്നിങ്ങനെ പല രോഗാവസ്ഥയിലേക്ക് നയിക്കും. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. മസിലുകൾ നല്ല രീതിയിൽ ചലിക്കാതിരിക്കുന്നത് ഇതിന് കാരണമാകുന്നു. അമിതവണ്ണം ഉള്ളവരിൽ ഇത് പെട്ടെന്ന് ബാധിച്ചേക്കാം. കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർക്കും യൂറിക്കാസിഡിന്റെ അളവ് വേഗത്തിൽ വർദ്ധിക്കും.

അരി ഗോതമ്പ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട് ഇവ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. ഇതിൻറെ അളവ് വർധിച്ചാൽ ലിവർ പ്രശ്നങ്ങൾ ഉണ്ടാവും അതുപോലെ കൊളസ്ട്രോളിന്റെ അളവും കൂടും. യൂറിക്കാസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങൾ .

ഹൈ കലോറി ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക എന്നതാണ്. അമിതവണ്ണം കുറയ്ക്കേണ്ടതും അത്യാവശ്യമാണ് ഇല്ലെങ്കിൽ ഈ ആസിഡിന്റെ വർദ്ധനവ് പല അവയവങ്ങൾക്കും കേടു ഉണ്ടാക്കും. ധാരാളം വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. ഏത്തപ്പഴം ബീറ്റ്റൂട്ട് ക്യാരറ്റ് കുക്കുമ്പർ ചെറി പപ്പായ പേരയ്ക്ക എന്നിവയൊക്കെ ഇതിൻറെ അളവ് കുറയ്ക്കുന്നതിനായി സഹായിക്കും. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ നിയന്ത്രിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *