വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. ഇന്നത്തെ തലമുറയിൽ എണ്ണ തേച്ചു കുളി വലിയ പരിചിതമില്ലാത്ത ഒരു കാര്യം തന്നെ. എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ട് പല ആളുകളും അത് ചെയ്യാറില്ല. ദേഹത്ത് എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ തേക്കുന്നത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമാകും.
കാലിൻറെ അടിയിൽ എണ്ണ തേക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എണ്ണ തേച്ചതും കുളിക്കാൻ പാടുള്ളതല്ല കുറച്ചുസമയത്തിനു ശേഷം മാത്രം കുളിക്കുക എന്നാൽ മാത്രമേ വിചാരിച്ച ഗുണങ്ങൾ ലഭിക്കുകയുള്ളൂ. കാലിൻറെ അടിയിൽ എണ്ണ തേക്കുമ്പോൾ കാലിൻറെ വരൾച്ച തരിപ്പ് പരിപരിപ്പ് എന്നിവ ക്ഷമിക്കുകയും.
കാലുകൾക്ക് ബലവും ഭംഗിയും ലഭിക്കുകയും ചെയ്യുന്നു. നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കം ലഭിക്കും അതുപോലെ ശരീരത്തിന് നല്ല സുഖവും ഉണ്ടാവും. മുടിയിൽ എണ്ണ തേക്കുന്നവർ താളി ഉപയോഗിച്ച് കഴുകി കളയുന്നതാണ് ഏറ്റവും ഉത്തമം. ദിവസവും നെറുകയിൽ എണ്ണ തേച്ചു കുളിച്ചാൽ വിയർപ്പും വെള്ളവും നെറുകയിൽ താഴെ ഇല്ല. നീർക്കെട്ടും പനിയും ഉണ്ടാവില്ല.
ജലാംശം ഇല്ലാത്ത എണ്ണയാണ് നെറുകയിൽ തേക്കേണ്ടത് പച്ച വെളിച്ചെണ്ണ തേക്കുന്നവരിൽ വിട്ടുമാറാത്ത ജലദോഷവും നീർക്കെട്ടും ഉണ്ടാവും. വെയിലത്ത് വെച്ചതോ കാച്ചിയതോ ആയ എണ്ണ നെറുകയിൽ തേക്കുന്നതാണ് ഏറ്റവും ഉത്തമം. എള്ളെണ്ണ തേച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.