ഈ മാസം സെപ്റ്റംബർ ഒന്നിന് ആയിരുന്നു ടെലിവിഷൻ സിനിമ മേഖലകളിൽ പ്രശസ്തയായ മഹാലക്ഷ്മിയുടെയും തമിഴ് സിനിമ നിർമ്മാതാവായ രവീന്ദ്രൻ ചന്ദ്രശേഖരനും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട കാലത്തെ പ്രണയത്തിനുശേഷം ഇരുവരും തമ്മിലുള്ള വിവാഹം തിരുപ്പതിയിൽ വെച്ച് ആയിരുന്നു നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടുന്ന വളരെ ചെറിയ ആഘോഷമായാണ് നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും വിവാഹം സമൂഹം മാധ്യമങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ചടങ്ങിനിടയിലെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങിയിട്ടുള്ളത്. വിവാഹ ദിവസം ഇരുവരും പരസ്പരം ഭക്ഷണം വാരികൊടുത്തും ഒത്തിരി സന്തോഷത്തോടെ പ്രണയ നിമിഷങ്ങൾ ചെലവഴിക്കുന്നതും ആണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.
നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകിയിരിക്കുന്നത്. എന്നാൽ ചിലർ ഇരുവരെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാൻ രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ വളരെ മോശപ്പെട്ട രീതിയിൽ താരങ്ങളെ ചിത്രീകരിക്കുന്നു. പണം കണ്ടാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം ചെയ്തതെന്നും പലരും അവ്യക്തമായി സോഷ്യൽ മീഡിയയിലൂടെ പറയുന്നു.
ഒപ്പം രവിന്ദർന്റെ ശാരീരിക ഘടനയെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിവാഹം കഴിഞ്ഞ ഉടനെ രണ്ടുപേരും ഒട്ടനേകം സൈബർ ആക്രമണങ്ങൾ നേരിടുന്നു. എന്നിരുന്നാലും ഇരുവരുടെയും സ്നേഹത്തിന് ഒരു കോട്ടവും സംഭവിക്കാതെ എല്ലാ പ്രശ്നങ്ങളെയും ഒരുമിച്ച് നേരിടുകയാണ് താരങ്ങൾ. ഒപ്പം താരങ്ങളുടെ ഈ പ്രണയ വിവാഹത്തെ അഭിനന്ദിക്കുന്നവരും ഒരുപാട് പേരാണ്.