ചൊറിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുണ്ടോ..? ആരും പറഞ്ഞു തരാത്ത പരിഹാരമാർഗ്ഗങ്ങൾ…

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫംഗസ് അണുബാധ. ഇവ കൂടുതലായും കണ്ടുവരുന്നത് കക്ഷങ്ങളിൽ, തുടയിടുക്കിൽ, വിരലുകൾക്കിടയിൽ, സ്വകാര്യ ഭാഗങ്ങളിലും ആണ്. അസഹനീയമായ ചൊറിച്ചിൽ, തടിപ്പ് എന്നിങ്ങനെയാണ് ലക്ഷണങ്ങൾ. ജീവിതരീതിയിലെ മാറ്റങ്ങൾ, രോഗപ്രതിരോധ ശേഷി കുറയുന്നത്, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ, ചില മരുന്നുകൾ, ചില ഉൽപ്പന്നങ്ങൾ.

എന്നിങ്ങനെ പല കാരണങ്ങളും ആവാം. ശരീരത്തിൻറെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ഫംഗസ് അണുബാധയെ തടഞ്ഞു നിർത്താൻ കഴിയാതെ വരുന്നു. അതുമൂലം അണുബാധ ശരീരത്തിൻറെ ഏതു ഭാഗത്ത് വേണമെങ്കിലും ബാധിക്കാവുന്നതാണ്. ശിരോ ചർമം മുതൽ നഖം വരെയുള്ള എവിടെ വേണമെങ്കിലും ഇത് ഉണ്ടാവാം. അമിതവണ്ണം ഉള്ളവരിലും പ്രമേഹ രോഗികളിലും ഇത് കൂടുതലായി കാണപ്പെടാറുണ്ട്.

ചില രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും ഈ അണുബാധ ഉണ്ടാവാം. അതിന് ആദ്യം ആ ഉൽപ്പന്നത്തിന്റെ ഉപയോഗം ഒഴിവാക്കുക എന്നതാണ്. ചില അസുഖങ്ങൾ മൂലം ഉണ്ടാകുന്ന അണുബാധ ഇല്ലാതാക്കാൻ ആ രോഗം ചികിത്സിച്ചേ മതിയാവൂ. എന്നാൽ പലരും ചെയ്യുന്നത് മരുന്ന് കടയിൽ ചെന്ന് ചൊറിച്ചിൽ മാറുന്നതിനുള്ള ഓയിൻമെന്റുകൾ വാങ്ങിക്കുക എന്നതാണ് എന്നാൽ ഇത് ഉപയോഗിക്കുന്നതുകൊണ്ട് താൽക്കാലിക ആശ്വാസമേ ലഭിക്കുകയുള്ളൂ.

വരണ്ട ചർമ്മക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. അവർക്ക് ചർമ്മം വരണ്ടു പോകാതിരിക്കാനായി മോയ്സ്ചറൈസറുകളോ കറ്റാർവാഴ ജെല്ലൊ വെളിച്ചെണ്ണയോ ഉപയോഗിക്കാവുന്നതാണ്. ആൻറി ബാക്ടീരിയൽ ഗുണമുള്ള മഞ്ഞൾ ദിവസേന ഭക്ഷണത്തിൽ ചേർക്കുന്നത് ഫംഗസ് അണുബാധയെ ഇല്ലാതാക്കും. അല്ലെങ്കിൽ ഒരു സ്പൂൺ മഞ്ഞൾ ഇട്ട് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. സ്വകാര്യ ഭാഗങ്ങളിലെ അണുബാധ ഒഴിവാക്കാനായി ഇറുകിയതും നനഞ്ഞതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ…

Leave a Reply

Your email address will not be published. Required fields are marked *