ഏറെ ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുക്കുറ്റി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും ഔഷധഗുണമുണ്ട് എന്നാൽ ഇതൊന്നും നമ്മൾ തിരിച്ചറിയുന്നില്ല. നമ്മുടെ തൊടിയിലും പറമ്പിലും വ്യാപിച്ചു കിടക്കുന്ന മുക്കുറ്റിക്കും ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്. പൂർവികർ ഈ സസ്യങ്ങളെ ആരോഗ്യത്തിന് ആയും ചില രോഗങ്ങളുടെ പരിഹാരത്തിനായും ഉപയോഗിച്ചിരുന്നു .
ഇത്തരത്തിൽ പണ്ടു മുതൽക്ക് പല ഒറ്റമൂലികൾക്കും ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ചെറിയ സസ്യമാണ് മുക്കുറ്റി. നിലത്തൂടെ പറ്റി വളരുന്ന ഈ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാവും. ഈ ചെടിക്ക് ഒത്തിരി ഗുണങ്ങളുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന സുഖമാണ് പ്രമേഹം. മുക്കുറ്റി ഇട്ട് തിളപ്പിച്ച കുടിക്കുന്നത് പ്രമേഹത്തിന് പരിഹാരമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ശരീരത്തിനുള്ളിലെ വിഷാംശങ്ങൾ നീക്കാൻ കഴിയുന്ന ഇവ ക്യാൻസർ പോലുള്ള രോഗങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേൻ മിക്സ് ചെയ്തു കഴിച്ചാൽ പനി കഫക്കെട്ട് ചുമ ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഒരു നാട്ടു വൈദ്യം കൂടിയാണിത്. സ്ത്രീജന്യമായ രോഗങ്ങൾക്കും ഇത് പരിഹാരം നേടിത്തരും പ്രസവശേഷ ഗർഭപാത്രം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
ആർത്തവ പ്രശ്നങ്ങൾക്കും മുക്കുറ്റി ഒരു പരിഹാരം തന്നെയാണ്. മുക്കുറ്റിയുടെ ഇലയും പന ചക്കരയും ചേർത്ത് അരച്ച് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. .ഇതിൻറെ ഇല വെറും വയറ്റിൽ ചവച്ചരച്ചു കഴിക്കുന്നതും വളരെ നല്ലതാണ്. ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ് മുക്കുറ്റി .കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.