സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ അഥവാ മൂത്രശയ അണുബാധ. വൃക്ക , മൂത്രനാളി, മൂത്രസഞ്ചി ഇവയിൽ ഏതെങ്കിലും ഒന്നിനെ ബാധിക്കുന്ന അണുബാധയെ മൂത്രാശയ അണുബാധ എന്ന് പറയുന്നു. കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് ഇതിന് സാധാരണയായി കാരണമാകുന്നത് എന്നാൽ വൈറസ് ഫംഗസ് എന്നിവയും അണുബാധയ്ക്ക് കാരണമാവാറുണ്ട്.
കൂടാതെ ശരീരത്തിൽ ജലത്തിൻറെ അംശം കുറയുന്നതും ഒരു പ്രധാന കാരണം തന്നെ. മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്ന വേദന ഉണ്ടാവുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിൽ ദുർഗന്ധം , അടിവയറ്റിലെ വേദന എന്നിവ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. സ്ത്രീകൾക്കാണ് ഈ അണുബാധ പെട്ടെന്ന് ബാധിക്കുന്നത് . മൂത്രസഞ്ചിയിൽ നിന്നും യുറേത്രയ്ക്ക് പുരുഷന്മാരെക്കാൾ സ്ത്രീകളിൽ.
നീളം കുറവാണ്. അതുകൊണ്ടുതന്നെ ബാക്ടീരിയകൾക്ക് എളുപ്പത്തിൽ അകത്ത് എത്താൻ സാധിക്കും. ഈ രോഗം ചികിത്സിക്കാൻ പൊതുവേ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്. ഈ രോഗം വരാതിരിക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ധാരാളം വെള്ളം കുടിക്കുക., പതിവായി മൂത്രമൊഴിക്കുന്നത് അണുബാധ തടയുന്നതിന് സഹായിക്കും.
വെള്ളം മാത്രമല്ല ഏതുതരത്തിലുള്ള ദ്രാവകങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുക. പഴങ്ങൾ പച്ചക്കറികൾ എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇവ കഴിക്കുന്നത് മൂലം മൂത്രം കൂടുതൽ അസിഡിറ്റി ആവുകയും അണുബാധയുടെ സാധ്യത കുറയുകയും ചെയ്യുന്നു. പ്രോ ബയോട്ടിക് എടുക്കുക , കുടലിലെ ബാക്ടീരിയകളുടെ സന്തുലിത അവസ്ഥ നിലനിർത്തി കൊണ്ടുവരാൻ ഇവയ്ക്ക് സാധിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക..