ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് ലിവർ അഥവാ കരൾ. സങ്കീർണമായ ഒട്ടനവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്നു. ഏകദേശം ഒന്നര കിലോയാണ് ഒരു മുതിർന്ന ആളുടെ കരളിൻറെ തൂക്കം. മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. ദഹനത്തിന് ആവശ്യമായ പിത്തരസംഉല്പാദിപ്പിക്കുന്നത് ഇവിടെയാണ്.
കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. പ്രമേഹം ബിപി കൊളസ്ട്രോൾ എന്നീ ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ അടുത്തിടെ കയറിവന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പടിയുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിയുന്നത് മൂലം കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും ഇത് പിന്നീട് ലിവർ സിറോസിസ് പോലുള്ള വലിയ രോഗങ്ങൾക്ക് കാരണമാകുന്നു.
മദ്യപാനം അമിതവണ്ണം ഉയർന്ന കൊളസ്ട്രോൾ പ്രമേഹം എല്ലാം ഈ രോഗാവസ്ഥ വരാനുള്ള സാധ്യത വളരെ കൂട്ടുന്നു. കരളിൽ ഉണ്ടാവുന്ന രോഗങ്ങളുടെ ആദ്യ ലക്ഷണമായും ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗ മൂലവും ഫാറ്റി ലിവർ ഉണ്ടാവാം. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് മദ്യപിക്കാത്തവരിലും ഈ രോഗം ഇന്ന് കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ മിക്ക കരൾ രോഗങ്ങൾക്കും ലക്ഷണങ്ങൾ ഉണ്ടാവാറില്ല.
എന്നാൽ ചിലർക്ക് വയറുവേദന തലചുറ്റൽ ക്ഷീണം അസ്വസ്ഥത ഭാരക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ്, ജങ്ക് ഫുഡ്സ്, ബേക്കറി പദാർത്ഥങ്ങൾ, മധുരമുള്ള ഭക്ഷണസാധനങ്ങൾ, എണ്ണ പലഹാരങ്ങൾ, മദ്യം, പുകവലി എന്നീ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ഈ രോഗത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക…