ഇനി ആരും ഈ ചെടി പറിച്ചു കളയണ്ട…. ഇവൻ നിസ്സാരക്കാരനല്ല..

വീടിൻറെ അലങ്കാരത്തിന് വേണ്ടി സസ്യങ്ങൾ വളർത്തുന്നവരാണ് നമ്മളെല്ലാവരും. ഇതിനുവേണ്ടി വലിയ വില കൊടുത്ത് സസ്യങ്ങൾ മേടിച്ച് വീട്ടിൽ വളർത്താറുണ്ട് എന്നാൽ നമുക്ക് ചുറ്റുമുള്ള ചില ചെടികൾ ശരിയായി ശുശ്രൂഷിക്കുകയാണെങ്കിൽ അവയെ അലങ്കാര ചെടികളായി മാറ്റാവുന്നതാണ്. യാതൊരു ചിലവും ഇല്ലാതെതന്നെ നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കാൻ സാധിക്കും.

അങ്ങനെ മാറ്റാൻ കഴിയുന്ന ഒരു സസ്യമാണ് പൈലിയാ മൈക്രോഫില്ല. വീടിൻറെ മതിലുകളിലും കിണറുകളുടെ വശങ്ങളിലും ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ഈർപ്പമുള്ള സ്ഥലത്ത് മാത്രം വളരുന്ന ഈ ചെടിക്ക് വിപണിയിൽ നല്ല വിലയുണ്ട്. ആർട്ടികേസി സസ്യ കുടുംബത്തിൽപ്പെട്ട ഒരു ഔഷധ ചെടിയാണ് അത് . ഇളം പച്ചനിറത്തിലുള്ള ചെറിയ ഇലകളാണ് അവയ്ക്കുള്ളത്.

മതിൽ പച്ച എന്നാണ് ഇതിൻറെ വിളിപ്പേര്. വളരെ നല്ല രീതിയിൽ സെറ്റ് ചെയ്ത് വളർത്താവുന്ന ഒരു ഇൻഡോർ പ്ലാൻറ് ആണിത്. ആമസോൺ പോലുള്ള ഷോപ്പിംഗ് വിപണിയിൽ ഈ ചെടിക്ക് 200 രൂപ മുതൽ വില വരുന്നുണ്ട്. യാതൊരു പരിചരണവും കൂടാതെ തന്നെ ഇവ നമുക്ക് വീട്ടിൽ വളർത്തിയെടുക്കാവുന്നതാണ്. ചെറിയ രീതിയിൽ നനച്ചു കൊടുത്താൽ മാത്രം മതിയാവും.

പാടത്തും പറമ്പുകളിലും ഈ സസ്യങ്ങൾ കൂടുതലായി കാണപ്പെടുന്നു എന്നാൽ ഇതുവരെയും പിഴുതെറിയുകയല്ലാതെ നല്ല രീതിയിൽ എങ്ങനെ വളർത്തിയെടുക്കാമെന്ന് ചിന്തിച്ചിട്ടില്ല. എന്നാൽ ഇനി ഈ ചെടി പിഴുതു കളയരുത് . നല്ല രീതിയിൽ സെറ്റ് ചെയ്തു വീടുകളിലെ പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *