നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ എന്നാൽ സൂക്ഷിച്ചോളൂ …

അസാധാരണമായ കോശ വളർച്ച ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം. മിക്ക ആളുകളുടെയും വിചാരം കാൻസർ ഒരു മാരകരോഗമാണ് അഥവാ ജീവനെടുക്കുന്ന രോഗമാണ് എന്നാണ് എന്നാൽ ക്യാൻസറിനെ അതിജീവിച്ചവർ നമുക്കിടയിൽ തന്നെയുണ്ട്. തുടക്കത്തിലെ കാൻസർ നൽകുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയുക അതിനനുസരിച്ച്.

ചികിത്സ നേടുകയാണെങ്കിൽ ക്യാൻസറിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാവുന്നതാണ്. 2020 ൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ രോഗം കാൻസർ ആകുന്നു. പലതരത്തിലുള്ള അടയാളങ്ങളും ലക്ഷണങ്ങളും ശരീരത്തിൽ രൂപപ്പെടുന്നു ഇവ സൂചിപ്പിക്കുന്നത് ശരീരത്തിൻറെ ഏതുഭാഗത്താണ് ക്യാൻസർ എത്ര വലിപ്പത്തിൽ ആണെന്നും നമ്മളെ മനസ്സിലാക്കി തരുന്നു.

സാധാരണയായി ക്യാൻസർ കോശങ്ങൾ വളരുമ്പോൾ അത് അടുത്തുള്ള അവയവങ്ങളെയും ബാധിക്കുന്നു. ഇതുമൂലം ചില അടയാളങ്ങൾ ശരീരത്തിൽ പ്രകടമാകും അത് കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ തുടർന്നാൽ തുടക്കത്തിൽ തന്നെ ഈ രോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ചില അവസരങ്ങളിൽ ശരീരം മുൻകൂട്ടി ഒരു ലക്ഷണങ്ങളും തന്നെ കാണിച്ചു തരില്ല. ക്ഷീണം തളർച്ച പെട്ടെന്നുള്ള ശരീരഭാരം കുറവ് പനി ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ മാറാൻ വൈകുന്നത് .

വായ്ക്കുള്ളിൽ വെളുത്ത പാടുകൾ അസാധാരണമായ രക്തസ്രാവം, മുഴകൾ രൂപപ്പെടുന്നത് ദഹനക്കേട് വിട്ടുമാറാത്ത ചുമ അങ്ങനെ ഒട്ടേറെ ലക്ഷണങ്ങൾ ഓരോ തരത്തിലുള്ള കാൻസറും സൂചിപ്പിക്കുന്നുണ്ട്. രോഗം വരാതിരിക്കാനായി നമുക്ക് ചെയ്യാവുന്ന കാര്യം ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ ഈ രോഗത്തിൽനിന്ന് ഒരു പരിധി വരെ രക്ഷനേടാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *