പുതിയ തലമുറ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണവും പൊന്നത്തടിയും കുടവയറും ഇല്ലാത്തവർ വളരെകുറവാണ്. കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും ഈ ആരോഗ്യപ്രശ്നം ഉണ്ടാവുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരിൽ മാത്രമല്ല ഇത് ഉണ്ടാവുന്നത്.
ചിലർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട് വെള്ളം മാത്രം കുടിച്ചാലും വണ്ണം വയ്ക്കുന്നു എന്ന്. അത് വാസ്തവം തന്നെ. നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതിരുന്നാലും ഈ പ്രശ്നം ഉണ്ടാവാം. ഭക്ഷണശീലവും വ്യായാമവും ശരീരത്തിന്റെയും മനസ്സിനെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വണ്ണം കുറയ്ക്കുന്നതിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട്. എന്നാൽ ഇവയൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ഫലവും ഉണ്ടാവുന്നില്ല ഇവ ശരീരത്തിൻറെ ആരോഗ്യത്തെ ഇല്ലാതാക്കും.
പെട്ടെന്ന് വണ്ണം കുറയ്ക്കാനായി പല രീതികളും പരീക്ഷിക്കുന്നവരാണ് പലരും. ഇതിനായി കീറ്റോ ഡയറ്റ് പോലുള്ള ഡയറ്റുകളും ചെയ്യുന്നവരുണ്ട് എന്നാൽ ഇവ മാസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിച്ച് പ്രോട്ടീനുകളും മറ്റു പോഷക ഘടകങ്ങളും കൂട്ടുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീനിന്റെ അളവ് ഒരുപാട് കൂടിയാൽ അത് വൃക്കയെ തകരാറിലാക്കും.
ശരിയായ അളവിൽ മാത്രം പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിൽ നിലനിർത്താം. ഭക്ഷണം കുറച്ചു കഴിക്കുന്ന മദ്യപാനികളിലും പുകവലിക്കുന്നവരിലും അമിതവണ്ണം കണ്ടുവരാറുണ്ട്. അവർ ഈ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഭക്ഷണപദാർത്ഥങ്ങളിൽ മാത്രമല്ല ചിട്ടയായ വ്യായാമവും ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ദിവസേന കുറച്ച് സമയം ഇതിനായി മാറ്റിവെക്കുക. കൂടുതൽ ടിപ്പുകൾ ലഭിക്കാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.