സൗന്ദര്യസംരക്ഷണത്തിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് പലരും. ധാരാളം കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ നമ്മളെ സഹായിക്കും.
ബ്യൂട്ടിപാർലറുകളിൽ ചെന്ന് ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന പല ഫേഷ്യലുകളും നമുക്ക് വീട്ടിൽ സുലഭമായി ചെയ്യാവുന്നതാണ് ഇതിനായി യാതൊരു ചെലവും തന്നെ ഇല്ല. ഇത് ദോഷവും ഉണ്ടാക്കുകയും ഇല്ല. വെട്ടി തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മം കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. അതിനുള്ള ഉഗ്രൻ ഫേഷ്യൽ ആണ് ഇവിടെ പറയാൻ പോകുന്നത് മുഖ സൗന്ദര്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് അരിപ്പൊടി.
ഉമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടി എടുക്കുക അതിലേക്ക് ബേക്കിംഗ് സോഡാ ചേർക്കുക. ഈ മിശ്രിതം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പാലും തേനും ചേർക്കേണ്ടതാണ് എന്നിട്ട് നന്നായി ഇളക്കുക. ഒട്ടനവധി ഗുണങ്ങൾ ഉള്ള മഞ്ഞൾപൊടി ഇതിലേക്ക് ചേർത്തു കൊടുക്കുക ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കേണ്ടതാണ്.
തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകിയതിനുശേഷം ഇത് തേക്കുക. ഭക്ഷ്യ പരമായും ആരോഗ്യപരമായും ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മഞ്ഞൾ. എന്നാൽ ഇന്ന് ഒട്ടനവധി മായങ്ങൾ ചേർത്താണ് ഈ പൊടി വിപണിയിൽ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ ഗുണം കുറയുകയും ചെയ്യുന്നു. ഒരുപാട് അസുഖങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് മഞ്ഞൾ. സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളിൽ ഇവ ചേർക്കാറുണ്ട്. ഈ രീതി എങ്ങനെ ചെയ്യണമെന്ന് അറിയാനായി വീഡിയോ മുഴുവനായി കാണുക