മഞ്ഞനിറത്തിലുള്ള പൊന്ന്… ഇതിൻറെ ഗുണങ്ങൾ ആരും അറിയാതെ പോകരുത്

ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് മഞ്ഞൾ. ഭക്ഷണത്തിൽ നിറത്തിനും രുചിക്കും ഒക്കെ ചേർക്കുന്ന മഞ്ഞളിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആയുർവേദത്തിലെ പ്രതിരോധ മരുന്നുകളിലെ ഏറ്റവും പ്രധാന ഘടകം കൂടിയാണ്. പണ്ടു മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒരു ഒറ്റമൂലിയാണിത്. ഒരുപാട് പോഷകഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു .

അടുക്കളയിലെ ഒരു അവിഭാജ്യ ഘടകം കൂടിയാണിത്. ഇത് ഉപയോഗിക്കാത്ത കറികൾ വളരെ കുറവാണ്. എന്നാൽ ഇതിൻറെ ഗുണങ്ങൾ നമ്മൾ പലപ്പോഴും ഉപയോഗിക്കാറില്ല. മുറിവുകളിലും മറ്റും ഇത് ഇടുന്നത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നു, ചർമ്മ സൗന്ദര്യത്തിനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, സന്ധിവാതം ചികിത്സിക്കാൻ, ശരീരത്തിൽ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ.

എന്നിങ്ങനെ പല ഗുണങ്ങൾ ഇവയ്ക്കുണ്ട്. തിളപ്പിച്ചാറിയ വെള്ളത്തിൽ മഞ്ഞൾ കലക്കി കുടിക്കുന്നത് ശരീരത്തിലെ കൃമികളെ നശിപ്പിക്കും, എല്ലുകൾക്ക് ബലം നൽകും, പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഹൃദയരോഗം ഉള്ളവർക്കും ഇത് വളരെ ഗുണപ്രദമാണ്. പ്രമേഹം2 തടയുന്നതിന് മഞ്ഞളിലെ കുറുക്കുമിൻ എന്ന പദാർത്ഥം സഹായിക്കും എന്ന് വിദഗ്ധർ പറയുന്നു. .. പിത്താശയ അസുഖങ്ങളുടെ ചികിത്സക്കും.

ഇത് ഉപയോഗിക്കാം. പണ്ട് വീടുകളിൽ മഞ്ഞൾ കൃഷി ചെയ്തായിരുന്നു ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് പാക്കറ്റിൽ കിട്ടുന്ന മഞ്ഞൾപൊടിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിച്ചു വരുന്നു. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യാൻ മഞ്ഞൾ മുഖത്ത് പുരട്ടിയാൽ മതി. മഞ്ഞളിൻറെ കൂടുതൽ ഉപയോഗങ്ങളും ഗുണങ്ങളും അറിയാനായി വീഡിയോ കാണൂ..

Leave a Reply

Your email address will not be published. Required fields are marked *