നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ആനയടിയൻ ആനച്ചുണ്ട എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്ന. തണലുകളിൽ മാത്രം വളരുന്ന ഈ ചെടി ഒട്ടനവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്. ഇവ ദഹന വ്യവസ്ഥയ്ക്ക് സഹായിക്കുന്നു. ഈ ചെടി ഭക്ഷ്യയോഗ്യമാണ്. ഇലയുടെ ജ്യൂസ് കഴിക്കാം അടയുണ്ടാക്കാം എന്നിങ്ങനെ.. ഹൃദയം തലച്ചോറ് എന്നിവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
മുഴകളെ അലിയിച്ചു കളയുന്നതിനും ഇത് സഹായകമാകുന്നു. ശ്വാസകോശ രോഗങ്ങൾ മന്ത് മൂത്രക്കടച്ചിൽ പനി പാമ്പ് വിഷം പൈൽസ് പ്രമേഹം എന്നീ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. ഡിസംബർ ജനുവരി മാസങ്ങളിൽ ആണ് ഇത് പൂക്കുന്നത്. പൂവ് കൊഴിഞ്ഞുണ്ടാക്കുന്ന ചെറു വിത്തുകളിൽ നിന്നും പുതിയ തൈകൾ രൂപം കൊള്ളുന്നു. ഔഷധ യോഗ്യമായ ഈ ഒറ്റമൂലി വൈദ്യന്മാർ ഉപയോഗിക്കുന്ന ഒന്നാണ്.
ഇരുമ്പ് പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയ ഈ സസ്യം ഒട്ടേറെ അസുഖങ്ങൾക്കുള്ള മരുന്നാണ്. മുടിയുടെ സൗന്ദര്യത്തിന് ആയും ഇത് ഉപയോഗിക്കുന്നു. ആനച്ചുവടി തലയിൽ തേച്ചാൽ മുടി സംമൃതമായി വളരും താരൻ കളയാനും ഇത് നല്ലതാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഇത് ചികിത്സ സഹായിയാണ്. കൊളസ്ട്രോൾ പ്രമേഹം എന്നീ ജീവിതശൈലി രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രായമായവരിൽ ഉണ്ടാവുന്ന പോഷകക്കുറവ് നികത്താനും ഇത് സഹായിക്കും. വിഷ ജീവികളുടെ കടിയേറ്റാല്‍ ഉപയോഗിക്കാൻ പറ്റുന്ന നല്ല ഒറ്റമൂലി കൂടിയാണിത്. ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. നമുക്ക് ചുറ്റും കാണുന്ന പല സസ്യങ്ങളും ഒട്ടനവധി ഗുണങ്ങൾ ഉള്ളവയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.