നിങ്ങൾക്ക് വണ്ണം കൂട്ടണോ?, ഈ രീതി പരീക്ഷിച്ചു നോക്കൂ….

തടി കൂടുന്നതാണ് ചിലരുടെ പ്രശ്നം എന്നാൽ എന്ത് ചെയ്തിട്ടും തടിക്കാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. ഇതിനുവേണ്ടി വിപണിയിൽ ലഭ്യമാകുന്ന. ഒട്ടനവധി ഉൽപ്പന്നങ്ങൾ മേടിച്ച് പരീക്ഷിക്കാറുണ്ട്. ഇവയെല്ലാം അനാരോഗ്യവും അസുഖങ്ങളും വിളിച്ചുവരുത്തുന്നു. ആരോഗ്യകരമായ വഴികൾ തേടുന്നതാണ് ഏറ്റവും ഉത്തമം. എങ്ങനെയെങ്കിലും വണ്ണം വയ്ക്കണം എന്ന് വിചാരിച്ച് കൂടുതൽ ഭക്ഷണം വലിച്ചുവാരി കഴിക്കരുത്.

ഇത് ശരീരത്തിന് ദോഷം ചെയ്യും. ഫാസ്റ്റ് ഫുഡും ജങ്ക്ഫുഡും ഒക്കെ പരമാവധി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വല്ലപ്പോഴും ഇത് കഴിക്കുന്നത് കൊണ്ട് തെറ്റില്ല എന്നാൽ ഇത് ശീലമാക്കരുത്. ശരീര വണ്ണത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തെയാണ്. ഇതിനായി ആരോഗ്യപരമായ ഭക്ഷണ പദാർത്ഥങ്ങൾ മാത്രം ഉപയോഗിക്കുക. വണ്ണം കൂട്ടാനുള്ള ആദ്യത്തെ മാർഗ്ഗം പ്രോട്ടീൻ ധാരാളമായി .

അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചു തുടങ്ങുക എന്നതാണ്. കാരണം ശരീരഭാരം വർദ്ധിപ്പിക്കാനും മസിൽ വികസിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് പ്രോട്ടീൻ. കൂടാതെ ചീസ് മുട്ട മീൻ തൈര് ഇറച്ചി എന്നിവ ധാരാളമായി ഉൾപ്പെടുത്താം. ഇതിൻറെ കൂടെ പച്ചക്കറികളും ധാന്യങ്ങളും പാലും ഒക്കെ കഴിക്കേണ്ടതുണ്ട്. വണ്ണം വയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന പഴമാണ് ഏത്തപ്പഴം.

നെയ്യിൽ വയറ്റിയ ഏത്തപ്പഴം വളരെ നല്ലതാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ കൊഴുപ്പു കൂടിയ ഭക്ഷണപദാർത്ഥങ്ങളും ഇതിന് സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂട്ടാനായി ചില വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതുതന്നെ. ചില തരത്തിലുള്ള ഭക്ഷണരീതികൾ വണ്ണം വർദ്ധിപ്പിക്കാനായി സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *