ഒട്ടനവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിലെ മാലിന്യങ്ങളെ സംസ്കരിക്കാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. വൃക്കയുടെ പ്രവർത്തനത്തെ സഹായിക്കുന്ന രക്തത്തിലെ ഒരു ഘടകമാണ് ക്രിയാറ്റിൻ. വൃക്കയുടെ പ്രവർത്തനം തിരിച്ചറിയാനായി ഒട്ടനവധി ടെസ്റ്റുകൾ ഉണ്ട്. ശരീരത്തിൽ നീർക്കെട്ട്, അനീമിയ, മൂത്രത്തിലെ മഞ്ഞ നിറം.
മൂത്രത്തിലെ പത, കൂടുതൽ ഹൃദയമിടിപ്പ്, ശ്വാസംമുട്ട്, ഉറക്കമില്ലായ്മ, ഉയർന്ന ബിപി ഇവയെല്ലാം സൂചിപ്പിക്കുന്നത് വൃക്ക തകരാറിലാകുന്നു എന്ന്. വൃക്കയെ നശിപ്പിക്കുന്ന രണ്ടു വില്ലന്മാർ ഉയർന്ന ബിപിയും പ്രമേഹവുമാണ് . ഇവ നിയന്ത്രിച്ചാൽ മാത്രമേ വൃക്ക രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കാൻ ആവു. ജീവിതശൈലി രോഗങ്ങളായ ബിപിയും പ്രമേഹവും നിയന്ത്രിക്കാൻ ഭക്ഷണരീതിയിലും വ്യായാമത്തിലും മാറ്റം.
വരുത്തേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ചില മരുന്നുകൾ മേടിച്ച് കഴിക്കുന്നത് വൃക്കയ്ക്ക് ദോഷമാണ് . ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം കൂടിയാണ് അമിതഭാരം. ഇതു വഴി ഒട്ടേറെ രോഗങ്ങൾ ശരീരത്തിലേക്ക് എത്തുന്നു. ആരോഗ്യകരമായ ഭക്ഷണ ചിലവും ചിട്ടയായ വ്യായാമവും ശരീരഭാരത്തെ നിയന്ത്രിക്കും . ഇതിനുവേണ്ടി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ മാത്രം കഴിക്കുവാൻ ശ്രദ്ധിക്കുക.
വറുത്തതും പൊരിച്ചതും ആയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഉപേക്ഷിക്കുക ഇത് ദഹന പ്രശ്നം ആക്കുകയും അതുമൂലം അസിഡിറ്റി ഉണ്ടാക്കുന്നു . വൃക്കാരോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറെ നല്ലത്. അല്ലെങ്കിൽ ഇത് മറ്റ് ആന്തരിക അവയവങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. രോഗം നിർണയിച്ചു കഴിഞ്ഞാൽ കൃത്യമായ ചികിത്സ വേണ്ടതുണ്ട്. വൃക്കയുടെ ആരോഗ്യത്തെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും ആയി വീഡിയോ കാണുക