ചില പ്രാണികൾ അപകടകാരികൾ തന്നെ. ചിലത് കുത്തുന്ന പ്രാണികളാണ് ചിലത് കടിക്കുന്നുവ ചില പ്രാണികളുടെ കടി മരണം വരെ ഉണ്ടാക്കാം. ചില പ്രാണികൾ കടിച്ചാൽ അലർജി ഉണ്ടാവുന്നു. സാധാരണഗതിയിൽ അലർജി മൂലം തടിപ്പ് ചൊറിച്ചിൽ എന്നിവയാണ് ഉണ്ടാവുന്നതെങ്കിൽ അപൂർവമായ ചിലരിൽ അത് സങ്കീർണ്ണം ആവാറുണ്ട്.
നീർക്കെട്ട് ചുമ ശ്വാസതടസ്സം എന്നിവയാണ് അപകടകരമായ ഈ സാഹചര്യം സൃഷ്ടിക്കുന്നത്. സാധാരണയായി നമുക്ക് ചുറ്റും കാണുന്ന ചില പ്രാണികൾ അപകടം വരുത്തുന്നവയാണ്. സ്പാനിഷ് ഫ്ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിൽ കടിച്ചാൽ ചിലർക്ക് മരണംവരെ സംഭവിച്ചേക്കാം. അലർജി പ്രകൃതമുള്ള കുട്ടികൾക്ക് ചില പ്രാണികളുടെ അലർജി താങ്ങാൻ കഴിയില്ല അതിനാൽ മുൻകരുതൽ ആവശ്യമാണ്.
വീട്ടുപരിസരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കടന്നൽ, ചിലന്തി, തേനീച്ച, കട്ടുറുമ്പ് എന്നിവ കടിച്ചാൽ പോലും നിസാരമായി കരുതരുത്. ഇവ ചിലരിൽ അലർജി സൃഷ്ടിച്ചേക്കാം. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്. മുക്കുറ്റി, മഞ്ഞൾ, ആര്യവേപ്പില ഇനി മൂന്ന് ചേരുവകളും ഒന്നിച്ച് അരച്ച് പ്രാണി കടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ഇല്ലാതാകും. ഈ മൂന്ന് പദാർത്ഥങ്ങളും ഏറെ ഗുണങ്ങൾ.
ഉള്ളവയാണ്. മുക്കുറ്റി അറിയപ്പെടുന്നത് തന്നെ വിഷസംഹാരി എന്നാണ്. ഇങ്ങനെ ചെയ്താൽ ഏത് പ്രാണി കടിച്ചാലും വിഷം ശരീരത്തിലേക്ക് ഇറങ്ങില്ല. നമുക്ക് ചുറ്റും ഒട്ടേറെ ഗുണങ്ങൾ ഉള്ള ഔഷധ സസ്യങ്ങൾ ഉണ്ട്. ഇവ ഒരുപാട് രോഗങ്ങൾക്ക് പരിഹാരം ആകുന്നു. ഏതു പ്രാണിയുടെ വിഷവും ഇല്ലാതാക്കാൻ ഈ ഔഷധസസ്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാം. ഇത് ഉണ്ടാക്കുന്ന രീതി അറിയാനായി വീഡിയോ മുഴുവനായും കാണുക…