നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അടുക്കള. വാസ്തുശാസ്ത്രപ്രകാരംഅടുക്കളയിൽ അടുപ്പ് വയ്ക്കുന്നതിന് പ്രത്യേക സ്ഥാനമുണ്ട്. നമുക്ക് വേണ്ട ഊർജ്ജം തയ്യാറാക്കുന്ന ഒരിടമാണ്. അടുപ്പ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു വീടിന്റെ അഗ്നിമൂല എന്നു പറയുന്നത് തെക്ക് കിഴക്കാണ്. അടുപ്പ് സ്ഥാപിക്കാനുള്ള ശരിയായ സ്ഥലവും അതുതന്നെ.
വീടിന്റെ വടക്കു കിഴക്ക് ഭാഗവും അടുക്കളയ്ക് അനുയോജ്യം തന്നെ. വീടിന്റെ കന്നിമൂലയിൽ ഒരിക്കലും അടുക്കള വരാൻ പാടുള്ളതല്ല. അങ്ങനെ വന്നാൽ നാശമാണ് ഫലം വാസ്തു വിദഗ്ധനെ കൊണ്ടുവന്ന് അത് നോക്കിക്കേണം അതിനുള്ള പരിഹാരങ്ങളും ചെയ്യണം. കന്നിമൂലയ്ക്ക് അടുക്കള വന്നാൽ അത് പട്ടടയ്ക്ക് തുല്യമാണ്. അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ് അടുപ്പ് വയ്ക്കാനുള്ള സ്ഥാനം.
അതാണ് ഏറ്റവും ഉചിതം. അടുപ്പിന്റെ അടുത്ത് തന്നെ പൈപ്പ് ഉണ്ടാവുന്നത് ദോഷമാണ്. കാരണം അഗ്നിയും ജലവും രണ്ട് വിപരീത ശക്തികളാണ്. ഈ രണ്ട് ശക്തികളും മുഖത്തോട് മുഖം നോക്കി വരുന്നത് വളരെ ദോഷകരമാണ് അങ്ങനെയെങ്കിൽ നിങ്ങളുടെ വീടിന് വാസ്തു ദോഷം ഉണ്ടെന്നാണ് അർത്ഥം. അത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും.
അടുക്കളയ്ക്കുള്ളിൽ ചുവപ്പ് ഓറഞ്ച് പിങ്ക് എന്നീ നിറങ്ങൾ ഉപയോഗിക്കുന്നത് ഉചിതമല്ല. അടുക്കളയെ സംബന്ധിച്ച് ദോഷകരമായുള്ള നിറങ്ങളാണ് ഇവ.അടുക്കളയുടെ ഭിത്തിയും ബാത്റൂമിന്റെയും ഭിത്തിയും ഒന്നാണെങ്കിൽ ആ വീടിന് വാസ്തു ദോഷം ഉണ്ടെന്ന് അർത്ഥം. അടുക്കളയുടെ തെക്ക് പടിഞ്ഞാറ് ഭിത്തിയിൽ ഫ്രിഡ്ജ് വെക്കുന്നത് നല്ലതാണ്. ചൂല് തുടയ്ക്കുന്ന തുണികൾ എന്നിവസ്ലാബിന്റെ അടിയിലായി വയ്ക്കുന്നത് ദോഷം ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ കാണുക.