പലരെയും അലട്ടുന്ന ഒരു ആരോഗ്യം പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറൽ. ചിലർക്ക് ഉപ്പുറ്റി വിണ്ടുകീറി നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതിന് ഒരു പരിഹാരം ലഭിക്കാൻ വേണ്ടി ആശുപത്രികളിൽ പോയി മരുന്നുകൾ വാങ്ങി കഴിക്കുന്നവരാണ് പലരും. അത് താൽക്കാലിക ആശ്വാസം മാത്രമേ നൽകുകയുള്ളൂ വീണ്ടും ഇത് വരാനുള്ള സാധ്യതയുണ്ട്. ഉപ്പൂറ്റി വീണ്ടും കീറുന്നത് പല കാരണങ്ങളാൽ ആണ്.
എന്നാൽ കാൽപാദങ്ങൾക്ക് മികച്ച പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല. കാൽപാദത്തിന്റെ സൗന്ദര്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുളി കഴിഞ്ഞ ഉടൻതന്നെ മോയ്സ്ചറൈസർ പുരട്ടുക. ഇതിന് പകരം വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്. വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടു വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നത് നല്ലതാണ്.
കാൽ വിണ്ടുകീറുന്നതിന് പല കാരണങ്ങളുമുണ്ട് കൂടുതൽ നേരം നിൽക്കുന്നത്, പരുക്കൻ സ്ഥലത്ത് നടക്കുന്നത്, അമിതവണ്ണം, ചെരുപ്പുകൾ ധരിക്കുന്നത്, കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നത്, പ്രായം, കുറേ സമയം കുളിക്കുന്നത്, ചില വിറ്റാമിനുകളുടെ കുറവ്, സോപ്പ് കൂടുതലായി ഉപയോഗിക്കുന്നത്, ഉപ്പറ്റി കൂടുതൽ നേരം ഉരയ്ക്കുന്നത്, ശരീരത്തിലെ വെള്ളത്തിൻറെ കുറവ് എന്നിങ്ങനെ പല കാരണങ്ങളുണ്ട്.
ഇതിന് മരുന്നുകൾക്ക് പകരം ചില വീട്ടുവൈദ്യങ്ങൾ പ്രയോജനം ആകും. അലോവേര എണ്ണ ഉണ്ടാക്കി കാലുകളിൽ പുരട്ടുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അതുപോലെ പാലിൽ കുതിർത്ത എള്ള് കിഴികെട്ടി വിണ്ടുകീറിയ ഭാഗത്ത് വെച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ചില പൊടിക്കൈകൾ ഉപയോഗിച്ച് വിണ്ടുകീറൽ പരിഹരിക്കാം. എളുപ്പത്തിൽ ചെയ്യാവുന്ന ഈ ഒറ്റമൂലികൾ എങ്ങനെ തയ്യാറാക്കണമെന്നും ഉപയോഗിക്കണമെന്നും അറിയാനായി വീഡിയോ മുഴുവനായും കാണുക.