നീളമുള്ള മുടി ലഭിക്കാൻ ഈ മൂന്ന് ചേരുവകൾ മാത്രം മതി…

സ്ത്രീ സൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടി. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന. ചർമ്മത്തിന്റെ ആരോഗ്യം എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ ആരോഗ്യവും. ഇതിനുവേണ്ടി ഏതുതരം ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ നാം തയ്യാറാവുന്നു. വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തിന് ദോഷം.

ചെയ്യുന്നവയാണ് . പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടിക്ക് നീളവും തിളക്കവും ഉണ്ടാവണമെങ്കിൽ അത് ആരോഗ്യമുള്ളതായിരിക്കണം. ശിരോചർമ്മം നല്ലതുപോലെ മസാജ് ചെയ്യുക ഇതുമൂലം രക്തപ്രവാഹം വർദ്ധിക്കുകയും മുടിയുടെ വേരുകൾ ഉറപ്പുള്ളതാവുകയും മുടി നീണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു. മസാജ് ചെയ്യാൻ ഏറ്റവും ഉത്തമം ശുദ്ധമായ വെളിച്ചെണ്ണയാണ്.

മുടിയിൽ ഒട്ടനവധി പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും ഇത് മുടി കളയും. മുടി നീട്ടുന്നത്, കളർ ചെയ്യുന്നത്, ഡ്രൈയർ ഉപയോഗിച്ച് ഉണക്കുന്നത് ഇവയെല്ലാം മുടിക്ക് ദോഷമാണ്. ഷാംപൂ കണ്ടീഷണർ ജെല്ലുകൾ എന്നിവ പരമാവധി ഉപയോഗിക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അടുക്കളയിൽ ലഭ്യമാവുന്ന ചില പദാർത്ഥങ്ങൾ മുടി വളരുന്നതിന്.

സഹായകമാകും. ഉരുളക്കിഴങ്ങ്, സവാള, മുട്ട എന്നീ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നീളമുള്ള മുടി വളർത്താൻ സാധിക്കും. ഇതിനായി ഉരുളക്കിഴങ്ങും സവാളയും മിക്സിയിൽ അരച്ച് അരിച്ചെടുക്കുക അതിലേക്ക് മുട്ട ഒഴിക്കുക. ഈ മിശ്രിതം മുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയുക.മുടി വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുട്ട. എങ്ങനെ എപ്പോഴൊക്കെ ചെയ്യണമെന്ന് അറിയുവാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *