വെയിനുകൾ തടിച്ചു വീർത്തു നിൽക്കുന്ന അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. വെയിനുകളുടെ ബലം നഷ്ടപ്പെടുകയും ആ ഭാഗത്ത് അശുദ്ധ രക്തം നിറയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് കൂടുതലായും കാണുന്നത് കാലുകളിൽ ആണ്. സ്ഥിരമായി നിൽക്കുന്നവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പ്രായം കൂടി വരുമ്പോൾ സിരകൾക്ക് ബലക്ഷയം ഉണ്ടാവുകയും.
രക്തയോട്ടത്തിന്റെ തോത് കുറയുകയും അത് വെരിക്കോസ് വെയിനിന് കാരണമാവുകയും ചെയ്യുന്നു. പാരമ്പര്യം അമിതഭാരം ചലനക്കുറവ് എന്നിവയാണ് മറ്റു കാരണങ്ങൾ. തുടർച്ചയായി കുറെ സമയം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുകയാണെങ്കിൽ ഇത് ഉണ്ടാവാം. ശരീരത്തിന്റെ ഭാരം കൂടുമ്പോൾ കാലുകളുടെ വെയിനുകൾക്ക് ബലക്ഷയം ഉണ്ടായി അത് വെരിക്കോസ് വെയിനായി മാറുന്നു.
ഗർഭധാരണ സമയത്ത് ഒട്ടുമിക്ക സ്ത്രീകളിലും ഇത് ഉണ്ടാവാറുണ്ട്. പ്രസവാനന്തരം ഇത് മാറുന്നു. എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ തേടേണ്ട ആവശ്യമില്ല. സിരകൾ പൊട്ടി രക്തം വരിക ചൊറിച്ചിലും അസഹ്യമായ വേദനയും ഉണ്ടാവുക ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് ചികിത്സ തേടേണ്ടത്. ചില ഒറ്റമൂലികകളും ആയുർവേദ മരുന്നുകളും ഉപയോഗിച്ചാൽ രോഗത്തിൻറെ തോത് കുറയ്ക്കാൻ സാധിക്കും.
ചിട്ടയായ വ്യായാമങ്ങളും യോഗാസനങ്ങളും പരിശീലിക്കുന്നത് വെരിക്കോസ് വെയിനിന് ആശ്വാസമാകും. ഭാരം കൂടാതിരിക്കാനായി ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക. ആൻറി ഇൻഫ്ളമേറ്ററി ഓയിലുകൾ അല്ലെങ്കിൽ കറ്റാർവാഴ ജെൽ ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും വെരിക്കോസ് വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചിട്ടയായ ജീവിതശൈലിയിലൂടെ ഈ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക. ചികിത്സാരീതികളെ കുറിച്ച് കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് കാണുക.