ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയത്തിലെ കല്ല്. ഇന്ന് പത്തിൽ ഒരാൾക്ക് ഈ രോഗം കണ്ടുവരുന്നു. നമ്മുടെ ശരീരത്തിൽ കാൽസ്യം ഓസേലേറ്റ് യൂറിക് ആസിഡ് എന്നിവയുണ്ട് പക്ഷേ ഇവ പരസ്പരം കൂടിച്ചേരാറില്ല. മൂത്രത്തിന്റെ അളവ് കുറയുമ്പോൾ ഇവ കൂടിച്ചേർന്ന് കാൽസ്യം ഓസേലേറ്റ് കല്ലുകളായി രൂപപ്പെടുന്നു. കിഡ്നി സ്റ്റോൺ വരുന്നതിനുള്ള പ്രധാന കാരണം.
നമ്മുടെ തെറ്റായ ജീവിതശൈലി തന്നെയാണ്. നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ചുവന്ന മാസം, ജങ്ക് ഫുഡ്സ് എന്നിവയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും മിനറുകളും കല്ലുകൾ ആയി രൂപപ്പെടുന്നു. പുകവലികുന്നവരിൽ അമിതവണ്ണമുള്ളറിൽ തൈറോയ്ഡ് രോഗമുള്ളവരിൽ കൂടുതലായി പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നവരിൽ കിഡ്നി സ്റ്റോൺ കണ്ടുവരുന്നു.
അടിവയറിലും ഇടുപ്പിന്റെ ഇരുവശങ്ങളിലുമായി ശക്തമായ വേദന, ഛർദി,ഓകന്നം, മൂത്രത്തിൽ രക്തം, മഞ്ഞ നിറം, ക്ഷീണം ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം വരാതിരിക്കാനായി പാലിക്കേണ്ട ചില ശീലങ്ങൾ ഉണ്ട്. ദിവസേന മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിക്കുക, ബാർലി വെള്ളം കരിക്കിൻ വെള്ളം എന്നിവ നല്ലതാണ്, പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുക. അമിതവണ്ണം ഉള്ളവർ ചിട്ടയായി വ്യായാമം ചെയ്യുക. പുകവലി മദ്യപാനം ഇനി ശീലങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ ചികിത്സ ഇല്ലാതെ തന്നെ ഈ രോഗത്തെ പ്രതിരോധിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണുക.