കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യത്യാസമാണ് മുഖക്കുരുവിന് കാരണമാകുന്നത്.14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇവ കൊണ്ടുണ്ടാകുന്ന പാടുകൾ മുഖസൗന്ദര്യത്തിന് വെല്ലുവിളി ആവുന്നു. പലതരത്തിലുള്ള മരുന്നുകളും പരീക്ഷിച്ച് തോറ്റവരാണ് നമ്മളിൽ പലരും.അലോപ്പതി ആയുർവേദം ഹോമിയോ എല്ലാം പരീക്ഷിച്ചു മുഖക്കുരുവിന്റെ എണ്ണം കൂടിയവരും ഉണ്ട്.
ഇതിനെതിരെ പല മരുന്നുകളും നാട്ടുവൈദ്യങ്ങളും പൊടിക്കൈകളും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒട്ടനവധി ഔഷധഗുണമുള്ള പദാർത്ഥമാണ് കറിവേപ്പില. സ്വാദിന് മാത്രമല്ല ആരോഗ്യത്തിനും കൂടിയാണ് കറികളിൽ ഇവ ചേർക്കുന്നത്. ചർമ്മവും മുടിയും സംരക്ഷിക്കാനുള്ള എല്ലാ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും ഭേദമാക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്.
ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ള ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സാധിക്കും. കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾക്കും ഇതൊരു പ്രതിവിധിയാണ്. ഹാർട്ട് കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും ഉത്തമം തന്നെ. ശരീര ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ഇവ ഉപയോഗിക്കുന്നു. കറിവേപ്പില യോടൊപ്പം ഒട്ടനവധി ഗുണങ്ങൾ ഉള്ള ചെറുനാരങ്ങ നീരും ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ഫലം ഇരട്ടിയാവും. മുഖത്തിലെ കറുത്ത ആളുകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാവും.
മുഖസൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പില വളരെ വലിയ പങ്കുവഹിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ കറിവേപ്പില ഉപയോഗിക്കുന്നത് ആ ഭക്ഷണത്തിന്റെ ഗുണം ഇരട്ടിയാക്കാൻ സഹായിക്കുന്നു. ശരീരത്തിനും ചർമ്മത്തിനും മുടിക്കും വളരെ ആരോഗ്യപ്രദമായ ഒന്നാണ് കറിവേപ്പിലയുടെ ഉപയോഗം. കറിവേപ്പിലയും നാരങ്ങാനീരും എങ്ങനെ ഉപയോഗിക്കണം എന്നറിയാനായി വീഡിയോ മുഴുവനായും കാണുക.