ഇന്നത്തെ കാലത്ത് വർധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദയത്തിലെ ബ്ലോക്ക്. അതിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറി വഴിയാണ് ഇതിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ സ്ട്രോക്കിന് കാരണം മാകുന്നു. പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഈ അസുഖം ഇപ്പോൾ ചെറുപ്പക്കാരിലും കൂടിയിരിക്കുന്നു. ഇതുമൂലം അറ്റാക്ക് ഉണ്ടാവുകയും.
പിന്നീട് അത് ഹാർട്ട് ഫെയിലർ ആയി മാറുകയും ചെയ്യുന്നു. ബിപി, കൊളസ്ട്രോൾ, ഷുഗർ എന്നിവയെല്ലാം ഹാർട്ട് ബ്ലോക്കിന് വഴിയൊരുക്കുന്നു. അമിതമായ പുകവലിയും മദ്യപാനവും അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ് ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം ഇവയെല്ലാം ഇതിന് കാരണമാകാം. ആറ്റാക്കിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒഴിവാക്കാം. ആരോഗ്യകരമായ ഭക്ഷണശീലം വളരെ അത്യാവശ്യമാണ്.
കൊളസ്ട്രോൾ സാധ്യത വർദ്ധിപ്പിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലും ഉപയോഗിക്കാതിരിക്കുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഇതുപോലെ ടെൻഷൻ സ്ട്രെസ് എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള ഒരു മനസ്സുണ്ടെങ്കിൽ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ.
കോണിപ്പടി കയറുമ്പോൾ ശ്വാസംമുട്ട് നെഞ്ച് വേദന നെഞ്ചിൽ ഒരു പിടുത്തം എന്നീ ലക്ഷണങ്ങൾ അത്ര നിസ്സാരമായി എടുക്കരുത്. ഇത് ചിലപ്പോൾ ബ്ലോക്കിന്റെ സൂചനകൾ ആവാം. കൃത്യമായ സമയത്ത് ചികിത്സ തേടിയാൽ മരണത്തിൽ നിന്നു തന്നെ നീ തിരിച്ചുപിടിക്കാൻ സാധിക്കും. ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഹാർട്ടിനെ ബാധിക്കുന്ന അറ്റാക്ക് സ്ട്രോക്ക് എന്നീ അസുഖങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക .