ഇതൊക്കെ ഒഴിവാക്കി ഇല്ലെങ്കിൽ നിങ്ങൾക്ക് ജീവൻ വരെ നഷ്ടമാവാം…

സങ്കീർണമായ ഒട്ടനവധി പ്രവർത്തനങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. ശരീരത്തിൽ ഉണ്ടാവുന്ന മാലിന്യങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. ഏകദേശം1.5 കിലോഗ്രാം ആണ് കരളിന്റെ വലിപ്പം. കരളിനെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. ചെറിയതോതിൽ ഉള്ള കരൾ രോഗങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല .

അതുകൊണ്ടുതന്നെ തുടക്കത്തിൽ കരൾ രോഗങ്ങൾ കണ്ടുപിടിക്കാനും വളരെ ബുദ്ധിമുട്ടാണ്. മറ്റു രോഗങ്ങൾക്ക് വേണ്ടി ചെയ്യുന്ന ടെസ്റ്റുകൾ വഴിയാണ് മിക്കപ്പോഴും കരൾ രോഗം നിർണയിക്കാറുള്ളത്. ഇന്ന് ഒട്ടുമിക്ക ആൾക്കാരിലും കാണപ്പെടുന്ന ഒരു കരൾ രോഗമാണ് ഫാറ്റി ലിവർ. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണിത്. നമുക്ക് പൊതുവായ ഒരു ധാരണയുണ്ട് കരൾ രോഗങ്ങൾക്ക് കാരണം മദ്യപാനം ആണെന്ന് പക്ഷേ മദ്യപിക്കാത്തവരിലും ഈ രോഗം പിടിപെടുന്നുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും പാരമ്പര്യവും.

മാനസിക സമ്മർദ്ദവും എല്ലാം ഇതിന് കാരണമാവാം.വയറുവേദന തലചുറ്റൽ ക്ഷീണം ദഹനക്കുറവ് മലബന്ധം അസിഡിറ്റി എന്നിവയെല്ലാം ചില ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും കരൾ രോഗത്തിൽ നിന്നും ഒരു പരിധി വരെരക്ഷപ്പെടാൻ സാധിക്കും. പാക്കറ്റ് ഫുഡുകളുടെയും പാനീയങ്ങളുടെയും ഉപയോഗം ദഹനക്കുറവ് ഉണ്ടാക്കുകയും കരളിന് അതിലെ മുഴുവൻ വിഷാംശങ്ങളും സംസ്കരിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു.

ഫാറ്റി ലിവർ തുടർന്ന് കൊണ്ടുപോയാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. എല്ലാ പഴങ്ങളും ഫാറ്റി ലിവറിന് നല്ലതല്ല ചില പഴങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. പച്ചക്കറികളും ധാന്യങ്ങളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കരളിൻറെ ആരോഗ്യത്തിനായി പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യമുള്ള കരളിനായി നമ്മൾ ചെയ്യേണ്ടതായിട്ടുള്ള കുറച്ച് കാര്യങ്ങളുണ്ട് എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *