ഇന്ന് പത്മ ഏകാദശിയാണ് മഹാവിഷ്ണു ഭഗവാൻറെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്ന ദിവസം. ഇന്ന് സന്ധ്യാസമയത്ത് ഭഗവാൻറെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടാവുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇന്ന് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുമ്പോൾ അതിനു മുന്നിൽ ഇരുന്ന് ചില നാമങ്ങൾ ചൊല്ലുന്നതും ചില വസ്തുക്കൾ സമർപ്പിക്കുന്നതും നമ്മുടെ വീടിൻറെ ഐശ്വര്യത്തിനും സമൃദ്ധിക്കും നല്ലതാണ്.
ഇന്ന് നിലവിളക്കി നോടൊപ്പം രണ്ട് മൺചിരാതുകൾ കൂടി കത്തിക്കണം. ഒന്ന് മഹാവിഷ്ണു ലക്ഷ്മി ചിത്രങ്ങൾക്കു മുന്നിലും മറ്റേ വിളക്ക് തുളസിത്തറയിലും കത്തിക്കണം. വിഷ്ണുവിന്റെയോ ലക്ഷ്മിയുടെയോ ചിത്രങ്ങൾ വീട്ടിൽ ഇല്ലാത്തവർ വീടിൻറെ പ്രധാന വാതിലിന് മുന്നായി നെയ്യ് ഒഴിച്ച് ഒരു മൺചിരാത് കത്തിക്കുന്നത് നല്ലതാണ് ദേവി ദേവന്മാരെ വരവേൽക്കാൻ ആയി യാണ് ഈ വിളക്ക് കത്തിക്കുന്നത്.
വിളക്കിനു മുന്നിലായി ഒരു താമര മൊട്ട് സമർപ്പിക്കുന്നതും നല്ലതാണ്. ഇന്നത്തെ ദിവസം താമര മൊട്ട് വിളക്കിന് മുന്നിൽ വെച്ച് ഏതൊരു കാര്യം മനസ്സിൽ പ്രാർത്ഥിച്ചാലും അത് നടക്കും എന്നാണ് വിശ്വാസം. ഈ ദിവസം അമ്പലത്തിലേക്ക് പോകുന്നവരാണെങ്കിൽ ദേവന് താമരപ്പൂ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. വിളക്ക് കത്തിക്കുമ്പോൾ അതിൻറെ എണ്ണയിൽ മൂന്നോ നാലോ പച്ച കർപൂരം ഇട്ട് കത്തിക്കുന്നത്.
വളരെ ശ്രേഷ്ഠമാണ്. പലതരത്തിലുള്ള പായസങ്ങൾ ഭഗവാന് സമർപ്പിക്കുന്നത് ഏറെ നല്ലതാണ്. വീടിന് ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും. ഇന്നത്തെ സന്ധ്യയ്ക്ക് ഭഗവാന്റെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തുന്നത് വളരെ ശ്രേഷ്ഠമാണ്. മഹാവിഷ്ണുവും ദേവിയും വൈകുണ്ടം വിട്ട് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ സന്ധ്യാവേളയിൽ താമരമൊട്ടും വിളക്കും പൂവുകളും വെച്ച് അവരെ വരവേൽക്കുന്നത് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണുക.