നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിൻറെ അരിപ്പ എന്നും പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത പദാർത്ഥങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. കിഡ്നിയെ ബാധിക്കുന്ന ഒട്ടനവധി രോഗങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിക്കുക എന്നത്..6 മുതൽ 1.1 വരെയാണ് നോർമൽ അളവ്. ക്രിയാറ്റിൻ അളവ് ഒന്നേ പോയിന്റ് നാലിൽ കൂടുതലായാൽ അത് കിഡ്നിയെ ബാധിക്കുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നു.
രക്തത്തിൽ ക്രിയാറ്റിൻ അളവ് നോർമൽ ആണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്നർത്ഥം. കഠിനമായ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുമ്പോൾ ,ഉയർന്ന ബിപി ,ഉയർന്ന പ്രമേഹം ഉള്ളപ്പോൾ ക്രിയാറ്റിൻ അളവ് കൂടുതലായി കാണുന്നു. പാല് മുട്ട പാലുൽപന്നങ്ങൾ മാംസങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
ക്രിയാറ്റിൻ കൂടുതൽ എങ്കിൽ രണ്ടര ലിറ്റർ വെള്ളം മാത്രം ദിവസം കുടിക്കുക കൂടുതൽ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കിട്ടിയ മരുന്നുകൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വൃക്കരോഗം എങ്കിൽ സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് എന്നിവ ഉയരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് പച്ചക്കറികൾ വേവിച്ചശേഷം.
അതിൻറെ വെള്ളം ഊറ്റി കളഞ്ഞ് മാത്രം സേവിക്കുക. ശരീരത്തിലെ രക്തം വെള്ളം ആഹാരം എന്നിവയിൽ നിന്ന് ആവശ്യമുള്ള ഘടകങ്ങൾ മാത്രം വലിച്ചെടുത്ത് ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരു അവയവമാണ് വൃക്ക. അതിനാൽ വൃക്കയുടെ ആരോഗ്യം ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെ…