വാസ്തുശാസ്ത്രം നോക്കി വീട് പണിയുന്നവരാണ് നമ്മൾ എല്ലാവരും . വീടിൻറെ പ്രധാന വാതിലിലൂടെ നോക്കുമ്പോൾ പുറത്ത് കാണുന്ന കാഴ്ചകളും അകത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളിലും ദോഷമുള്ളതും ശുഭവും ആയത് എന്തെല്ലാം എന്ന് വാസ്തുവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. വീടിൻറെ പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോൾ പ്രധാന വാതിലിലൂടെ കാണുന്നത് ടോയ്ലറ്റിന്റെ വാതിൽ ആണെങ്കിൽ.
അത് വാസ്തുപരമായി ദോഷം ഉണ്ടാക്കുന്നു എന്നാണ് അർത്ഥം. വീടിൻറെ പുറത്തു നിന്ന് അകത്തേക്ക് വരുമ്പോൾ നേരെ കാണുന്നത് വാഷ്ബേസിൻ ആണെങ്കിൽ അത് വീടിന് ദോഷം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടവും കടവും ഉണ്ടാവും. അടുത്തതായി അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കോണിപ്പടി ആണെങ്കിൽ ആ വീട്ടിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
ഗൃഹനാഥന് ആരോഗ്യപരമായി എന്നും ബുദ്ധിമുട്ടുണ്ടാവും. ലോക വാസ്തുപ്രകാരം പറയുന്നത് കോണിപ്പടി എങ്ങനെയെങ്കിലും മറക്കുക എന്നതാണ് അല്ലാതെ ആ വീട്ടിൽ നമ്മൾ താമസിച്ചു കഴിഞ്ഞാൽ ആ വീട്ടിലുള്ളവർക്ക് അപകടം വരുകയും സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രധാന വാതിലിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ വനവൃക്ഷങ്ങൾ അതിൻറെ നേരെയായി ഉണ്ടാവാനായി പാടില്ല അതുപോലെ ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടാവാൻ പാടില്ല ഇതെല്ലാം വാസ്തു ദോഷം ആണ്.
ഇതിനുള്ള പരിഹാരം നിങ്ങൾ കണ്ടേ മതിയാവൂ. പ്രധാന വാതിലിൽ മുന്നായി ചെരിപ്പുകൾ കൂട്ടിയിടുന്നത് ആ വീടിന് ദോഷം ചെയ്യും. വീടിൻറെ മുൻഭാഗത്തായി വിറകുപുര വരുന്നത് വാസ്തുപരമായി വീടിന് ദോഷം ചെയ്യും. വീടിൻറെ മുൻ വാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ നേരെ കാണുന്നത് കുളമോ കിണറോ ആണെങ്കിൽ അത് വാസ്തുപരമായി ദോഷത്തിന് കാരണമാവുന്നു. കൂടുതൽ അറിയാനും പരിഹാരമാർഗ്ഗങ്ങൾ മനസ്സിലാക്കാനും ആയി വീഡിയോ കാണൂ..