non Eaten Fruits In Pregnancy : സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭകാലം. ഈ സമയങ്ങളിൽ അതുവരെ ഉണ്ടായിരുന്ന സ്ത്രീകളുടെ മാനസികമായിട്ടും ശാരീരികമായിട്ടും ഉള്ള അവസ്ഥകളിൽ എല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. കൂടുതൽ സന്തോഷത്തോടെയും ആരോഗ്യകരമായിട്ടുള്ള ഭക്ഷണങ്ങൾ കഴിച്ചു നമ്മൾ നല്ല ഹാപ്പിയായി ഇരിക്കേണ്ട അവസ്ഥയാണ് ഇത്. അമ്മമാർ നല്ല ആരോഗ്യത്തോടെ ഉണ്ടെങ്കിലേ കുട്ടികളും നല്ല ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. അതിൽ വളരെ പ്രധാനപ്പെട്ടതാണ് കഴിക്കുന്ന ഭക്ഷണങ്ങൾ.
എന്നാൽ ഗർഭകാല സമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തേത് മെർക്കുറി അംശങ്ങൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കാതിരിക്കുക പ്രധാനപ്പെട്ടത് വലിയ സ്രാവ് പോലെയുള്ള മത്സ്യങ്ങൾ. അതുപോലെ കാപ്പി ചായ ഗ്രീൻ ടീ കോള മധുര പാനീയങ്ങൾ എന്നിവയെല്ലാം തന്നെ കഴിക്കുന്നത് ഒഴിവാക്കുക.
ഇത് അബോഷൻ ഉണ്ടാക്കാനും കുട്ടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. അതുപോലെ തന്നെ ഫാസ്റ്റ് ഫുഡുകൾ ചൈനീസ് ഫുഡുകൾ ഫ്യൂഷൻ ഭക്ഷണങ്ങൾ എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം പുറത്തുപോയി കഴിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കുക. അതുപോലെതന്നെ മധുര പലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയും കഴിക്കുന്നവർ ഒഴിവാക്കുക.
കൂടുതലായും വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കുവാൻ. അടുത്തതായി പഴങ്ങൾ കഴിക്കുന്നതിൽ പപ്പായ പൈനാപ്പിൾ എന്നിവ കഴിക്കാതിരിക്കുക ഇത് അബോഷൻ ഉണ്ടാകാൻ കാരണമാകും. മുട്ട കഴിക്കുന്ന ശീലമുള്ളവർ പുഴുങ്ങി കഴിക്കുക ഒരിക്കലും പച്ചക്ക് മുട്ട കഴിക്കാതിരിക്കുക ഇത് സ്ത്രീകൾക്ക് പനി ഉണ്ടാക്കാൻ കാരണമാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.