Sister’s Wedding Celebration : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും. സിനിമ മേഖലയിൽ തന്നെ നിരവധി ആരാധകരുള്ള താരം ആയതുകൊണ്ട് തന്നെ ഇരുവരുടെയും വാർത്തകൾ നിമിഷം നേരം കൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിക്കുന്നു.ഇപ്പോഴിതാ സുപ്രിയയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സുപ്രിയ തന്റെ സഹോദരിയുടെ വിവാഹത്തിന് പോയ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുള്ളത്. വാടാമല്ലി കളർ സാരിയിൽ ഒരു നെക്ലസ്സും ധരിച്ച് അതിസുന്ദരിയായിട്ടാണ് വിവാഹ ചടങ്ങുകളിൽ സുപ്രിയ പങ്കെടുക്കുന്നത്. താരത്തിന്റെ സാരിയും നെക്ലസും ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്.
വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾ താരത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് കമന്റിലൂടെ ചോദിച്ചിരിക്കുകയാണ്, പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെ, വളരെ മനോഹരമായ അതികം എവിടേയും കാണപ്പെടാത്ത വാടാമല്ലി നിറത്തിലുള്ള സാരി എവിടെ നിന്നാണ് വാങ്ങിച്ചത് എന്നായിരുന്നു. അതിനുള്ള മറുപടിയും സുപ്രിയ ആരാധികയ്ക്ക് നൽകി. ഇത് എന്റെ ഒരു ഫാമിലി സുഹൃത്ത് നൽകിയതാണെന്നും അതുകൊണ്ട് ഇത് എവിടെ നിന്ന് വാങ്ങിയെന്നും അറിയില്ല എന്നായിരുന്നു മറുപടി.
സുപ്രിയയുടെ വ്യക്തിത്വവും വസ്ത്ര ധാരണവും ആരാധകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ വസ്ത്രധാരണവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. ആദ്യത്തെ കസിൻ ആയ ഐശ്വര്യയുടെ ഐശ്വര്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.വിവാഹ ചടങ്ങുകൾക്കിടയിലും സുപ്രിയ തന്നെ ആയിരുന്നു തരാം. മുൻനിര യുവ നായകന്മാരിൽ ഒരാളായ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി സുപ്രിയ സിനിമ മേഖലയിലെ നിർമ്മാണ രംഗത്ത് തന്റേതായ ചുവടുവെപ്പ് നടത്തി. സുപ്രിയ പൃഥ്വിരാജ് താര ജോഡികളുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram