വെരിക്കോസ് വെയിൻ ഓപ്പറേഷൻ ഇല്ലാതെ മാറ്റണോ? എന്നാൽ ഡോക്ടർ പറയുന്നതുപോലെ ചെയ്താൽ മതി. | Varicose veins replaced without surgery

Varicose veins replaced without surgery : പ്രായമായിട്ടുള്ള ആളുകളിൽ കൂടുതലായിട്ടും നമ്മൾ കണ്ടിട്ടുണ്ടാകും കാലുകളിൽ ഞരമ്പുകൾ പിണഞ്ഞു കിടക്കുന്ന ഒരു അവസ്ഥ ചിലപ്പോൾ ആ ഭാഗത്ത് ചർമ്മത്തിന്റെ നിറമെല്ലാം ചുവന്നിരിക്കുന്നതും നമ്മൾ കാണാറുണ്ട്. നിങ്ങൾക്കറിയാമോ ഇതിന്റെ കാരണം എന്താണെന്ന് ഈ അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഈ വെരിക്കോസ് വെയിൻ വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായി പറയുന്നത് അശുദ്ധ രക്തം ഞരമ്പുകളിൽ തങ്ങിനിൽക്കുന്നത് കൊണ്ടാണ്.

കാലുകളിൽ നിന്നുംരക്തം ഞരമ്പുകൾ വഴി ഹൃദയത്തിലേക്ക് എത്തുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്ന സമയങ്ങളിൽ ആണ് രക്തം അവിടെ തന്നെ കെട്ടിക്കിടക്കുന്നത്. ഇതുപോലെ ഉണ്ടാകുമ്പോൾ ആണ് പിണഞ്ഞ രീതിയിൽ ഞരമ്പുകൾ തടിച്ചു കാണപ്പെടുന്നത്. ഇത് കൂടുതലായിട്ടും വരുന്നത് അമിതമായിട്ടുള്ള ശരീരഭാരം ഉള്ളവർക്കും നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ആയിരിക്കും.

കഠിനമായ വേദനയായിരിക്കും ഈ സമയത്ത് അനുഭവപ്പെടുന്നത് അതുപോലെ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം ഞരമ്പുകൾ അടിച്ച ഭാഗത്ത് ചെറിയ വ്രണങ്ങൾ കാണാറുണ്ട്. കൂടിയ സാഹചര്യങ്ങളിൽ ആണെങ്കിൽ ഞരമ്പുകൾ പൊട്ടിപ്പോകാനും കാരണമാണ്. അതുകൊണ്ട് നമ്മൾ ഈ അവസ്ഥയെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനുള്ള ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗം ഓപ്പറേഷൻ തന്നെയാണ്.

എന്നാൽ അതില്ലാതെയും നമുക്ക് മാറ്റാം. നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ കുറച്ച് സമയം റസ്റ്റ് ചെയ്യുകയും അമിതവണ്ണം ഉള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക. അതുപോലെ രാത്രി കിടന്നുറങ്ങുമ്പോൾ കാലുകൾ തലയിണയിൽ വെച്ച് പൊക്കി വച്ച് കിടന്നുറങ്ങുവാൻ ശ്രദ്ധിക്കുക കാലുകൾ മസാജ് ചെയ്തു കൊടുക്കുക ഇതിനെല്ലാം തന്നെ രക്ഷയോട്ടം ഉണ്ടാകുന്നതിനും വെരിക്കോസ് വെയിൻ മാറാനും സഹായിക്കും.

One thought on “വെരിക്കോസ് വെയിൻ ഓപ്പറേഷൻ ഇല്ലാതെ മാറ്റണോ? എന്നാൽ ഡോക്ടർ പറയുന്നതുപോലെ ചെയ്താൽ മതി. | Varicose veins replaced without surgery

Leave a Reply

Your email address will not be published. Required fields are marked *