Face And Lip Care Tips : പല ആളുകളുടെയും ഒരു സ്വകാര്യ ദുഃഖമാണ് ചുണ്ടുകൾക്ക് നിറമില്ല എന്നത് അത് മാത്രമല്ല ചുണ്ടിന്റെ പല ഭാഗങ്ങളിലും കറുത്ത പാടുകൾ ഉണ്ടാവുക അതിന് വികൃതമായിട്ടുള്ള ഒരു രൂപം ഉണ്ടാവുക. ചുണ്ട് കറുപ്പ് നിറം വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് പുകവലി പുകവലി ഉള്ളവർക്ക് ചുണ്ട് കറുത്തിരിക്കുന്നതായിരിക്കും. അതുപോലെ തന്നെ മറ്റൊരു കാരണമാണ് രക്തക്കുറവ് നമ്മുടെ ശരീരത്തിൽ രക്തക്കുറവ് ഉണ്ടെങ്കിൽ അത് ആദ്യം പ്രകടമായി കാണുന്നത് കണ്ണിലും അതുപോലെ ചുണ്ടിലും ആയിരിക്കും.
അടുത്ത കാരണമാണ് വെള്ളമില്ലാത്ത അവസ്ഥ ശരീരത്തിന് വെള്ളം വളരെയധികം അത്യാവശ്യമാണ് വെള്ളമില്ലാത്ത ഒരു അവസ്ഥയാണെങ്കിൽ ചുണ്ടുകൾ ഡ്രൈയായി പോവുകയും കറുപ്പ് നിറം വരുകയും ചെയ്യും. ഇതാണ് പ്രധാനപ്പെട്ട കാരണങ്ങളായി പറയാൻ സാധിക്കുന്നത് ഇനി ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ പറയാം. രക്തക്കുറവ് ആണെങ്കിൽ അത് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് മാറ്റേണ്ടത് തന്നെയാണ്.
മറ്റു പല കാരണങ്ങൾ ആണെങ്കിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത് ആദ്യം തന്നെ ചുണ്ടിലേക്ക് ഒരു സ്ക്രബർ തയ്യാറാക്കാം. അതിനായി ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ചെറുതായി അലിഞ്ഞു വരുമ്പോൾ ചുണ്ടിൽ തേച്ച് നല്ലതുപോലെ സ്ക്രബ് ചെയ്യുക വളരെ പതുക്കെ 10 മിനിറ്റ് എങ്കിലും സ്ക്രബ് ചെയ്യുക. അതിനുശേഷം തുടച്ചു കളയുക. ചെറിയ ചൂടുവെള്ളത്തിൽ കഴുകുകയും ചെയ്യാം.
അടുത്തതായി ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തേച്ചുപിടിപ്പിക്കുക. ഇത് ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ചുണ്ടിൽ വയ്ക്കേണ്ടതാണ് അതുകഴിഞ്ഞ് കഴുകി കളയാം. അടുത്തതായി ഒരു ടീസ്പൂൺ ഗ്ലിസറിനും ഒരു ടീസ്പൂൺ റോസ് വാട്ടറും കൂടി മിക്സ് ചെയ്തതിനുശേഷം അത് ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. രാത്രിയാണ് ചെയ്യുന്നത് എങ്കിൽ റോസ് വാട്ടർ ഗ്ലിസറിൻ മിക്സ് തേച്ച് കിടന്നുറങ്ങാവുന്നതാണ്. ഇതുപോലെ നിങ്ങൾ രണ്ടാഴ്ച ചെയ്താൽ ഉടനെ തന്നെ മാറുന്നതായിരിക്കും.
One thought on “മുഖം വെട്ടി തിളങ്ങാനും കറുത്ത ചുണ്ട് മാറാനും ഡോക്ടർ പറയുന്ന വീട്ടിൽ ചെയ്യുന്ന ഒറ്റമൂലി. | Face And Lip Care Tips”