ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹമാണെങ്കിലും നടന്നിരിക്കും. ഗണപതി ഭഗവാൻ നടത്തിത്തരും.

നമ്മളെല്ലാവരും പല പല ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടണമെങ്കിൽ നമ്മൾ ശ്രമിക്കുന്നതിനോടൊപ്പം തന്നെ ഈശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. അതുപോലെ തന്നെ ഏതൊരു കാര്യത്തിലേക്കു ആരംഭം കുറിക്കുമ്പോഴും യാതൊരു തടസ്സങ്ങളും ഇല്ലാതിരിക്കുവാൻ ഗണപതി ഭഗവാന്റെ അനുഗ്രഹം നമ്മൾക്ക് കൂടിയേതീരൂ. ഭഗവാന്റെ അനുഗ്രഹം കിട്ടുന്ന ഭഗവാനെ ഈ വഴിപാടുകൾ ചെയ്ത് പ്രവർത്തിക്കുകയാണ് ,

എങ്കിൽ എത്ര വലിയ ആഗ്രഹമാണെങ്കിലും എത്ര വലിയ പ്രശ്നമാണെങ്കിലും അതെല്ലാം ഉടനെ തന്നെ പോകുന്നതായിരിക്കും. ഇതിനുവേണ്ടി എന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഗണപതി ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിങ്ങൾ പോകേണ്ട ദിവസം മലയാളം മാസത്തിലെ ഒന്നാം തീയതി പോകാം.

അല്ലെങ്കിൽ മാസത്തിലെ ഏതെങ്കിലും ബുധനാഴ്ച ദിവസം പോകാവുന്നതാണ്. ആദ്യം ചെയ്യേണ്ടത് ഗണപതി ക്ഷേത്രങ്ങളിൽ പോയി സങ്കല്പം എടുക്കുക എന്നതാണ് അതിനു വേണ്ടി ക്ഷേത്രത്തിൽ പോയി ഭഗവാനോട് എന്ത് ആഗ്രഹമാണ് നടക്കേണ്ടത് അത് പറഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങുക. പ്രാർത്ഥന തന്നെ വളരെ നല്ലതാണ് .

അതോടൊപ്പം തന്നെ ഭഗവാനെ ഒരു കറുകനാരങ്ങാ മാല കൂടി സമർപ്പിക്കുക. രണ്ടാമത്തെ ദിവസം മുതൽ ചെയ്യേണ്ടത് തുടർച്ചയായ 27 ദിവസം ഗണപതി ക്ഷേത്രത്തിൽ നെയ് വിളക്ക് കൊളുത്തുക.ആർക്കാണോ ആഗ്രഹം സഫലീകരണം അവരുടെ പേരും നക്ഷത്രവും പറഞ്ഞു വേണം ഈ വഴിപാട് ചെയ്യുവാൻ. മുടങ്ങാതെ ചെയ്യാൻ സാധിക്കുകയാണെങ്കിൽ ഉറപ്പായും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടന്നിരിക്കും.

One thought on “ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹമാണെങ്കിലും നടന്നിരിക്കും. ഗണപതി ഭഗവാൻ നടത്തിത്തരും.

Leave a Reply

Your email address will not be published. Required fields are marked *