Masala Bhindi Fry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഈസി ഫ്രൈയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത്. എങ്ങനെയാണ് ഈ വെണ്ടയ്ക്ക മസാല ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി വെണ്ടയ്ക്ക ആവശ്യമുള്ള അളവിൽ എടുത്ത് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി നുറുക്കി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക 5 ചുവന്നുള്ളി ചെറുതായി ചതച്ചത് ചേർക്കുക ഇതെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക.
വാടി വരുമ്പോൾ വെണ്ടയ്ക്ക ചേർത്ത് കൊടുക്കുക. യോജിപ്പിക്കുക. വെണ്ടയ്ക്ക വാടി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്നു വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ വെച്ച് അടച്ചുവെച്ച് വേവിക്കുക.
വെണ്ടയ്ക്ക മസാല എല്ലാം ചേർന്ന് നല്ലതുപോലെ ഡ്രൈ ആയി വരുന്നതുവരെ ഇളക്കി കൊടുക്കേണ്ടതാണ് അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ ചെറിയ തീയിൽ വെച്ച് പാചകം ചെയ്യുക. നല്ലതുപോലെ മസാല എല്ലാം പിടിച്ച് ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ ചോറിന് ഇനി വേറെ കറിയൊന്നും ഉണ്ടാക്കി സമയം കളയേണ്ട. | Masala Bhindi Fry”