A black lip can be replaced by a red lip : പല ആളുകൾക്കും ചുണ്ടുകൾക്ക് കറുപ്പ് നിറം വരുന്നതിന്റെ പ്രധാന കാരണമെന്നു പറയുന്നത് പുകവലി ആണ്. അതുപോലെ തന്നെ ശരീരത്തിൽ വെള്ളം ഇല്ലാത്ത അവസ്ഥയിലും ചുണ്ടുകൾക്ക് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ ഹോം റെമഡിയാണ് പറയാൻ പോകുന്നത്.
ആദ്യം തന്നെ ഒരു സ്ക്രബ്ബറാണ്. ഇതിനുവേണ്ടി തേൻ എടുക്കുക അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് ചെറുതായി അലിയിപ്പിച്ച ചുണ്ടിൽ തേച്ച് സ്ക്രബ്ബ് ചെയ്യുക. മിനിമം രണ്ടുമിനിറ്റ് എങ്കിലും നല്ലതുപോലെ സ്ക്രബ് ചെയ്യുക. ശേഷം കഴുകി കളയുക. അതിനുശേഷം ഒരു ടീസ്പൂൺ തേൻ എടുത്ത് അതിലേക്ക് കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം ചുണ്ടിൽ ഒരു മണിക്കൂർ നേരത്തേക്ക് തേച്ചു വയ്ക്കുക.
അതിനുശേഷം കഴുകി കളയുക അടുത്തതായി ഗ്ലിസറിനും റോസ് വാട്ടറും ഓരോ ടീസ്പൂൺ എടുത്തതിനുശേഷം രണ്ടുംകൂടി മിക്സ് ചെയ്യുക. ശേഷം ചുണ്ടിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി മുഴുവൻ അതുപോലെ തന്നെ വയ്ക്കുക രാവിലെ കഴുകി കളയുക ഇത് നിങ്ങൾ തുടർച്ചയായി ഒരു 15 ദിവസം ചെയ്യുകയാണെങ്കിൽ നല്ല മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഇതെല്ലാം നമ്മുടെ ചുണ്ടിൽ ഉണ്ടാകുന്ന ഡെഡ് സെൽ എല്ലാം മാറ്റുന്നതിനും സഹായിക്കും.
അതുപോലെ തന്നെ ചുണ്ട് ഇടയ്ക്കിടയ്ക്ക് നാവുകൊണ്ട് നനയ്ക്കുന്നത് ഒഴിവാക്കുക. അതുപോലെ ഭക്ഷണക്രമത്തിൽ ചെയ്യേണ്ടത് റെഡ് കളറിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുക. ഞാൻ ഭക്ഷണത്തിൽ ബീറ്ററൂട്ട് ക്യാരറ്റ് എന്നിവയെല്ലാം ധാരാളമായി ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “വെറും ഏഴു ദിവസങ്ങൾ കൊണ്ട് തന്നെ കറുത്ത ചുണ്ട് മാറി ചുവന്ന ചുണ്ട് ലഭിക്കും. | A black lip can be replaced by a red lip”