Making Tasty Fish Masala : വളരെ എളുപ്പത്തിലും രചികരവും ആയിട്ടുള്ള മീൻ പൊരിക്കാൻ ഉള്ള മസാല തയ്യാറാക്കാം. ഏത്മീൻ പൊരിക്കാൻ ആയാലും ഇനി മസാല ഇതുപോലെ ഉണ്ടാക്കിയാൽ മതി. എങ്ങനെയാണ് ഒരു രുചികരമായിട്ടുള്ള മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക.
അതിലേക്ക് ഒരു വലിയ സ്പൂൺ നിറയെ മുളകുപ്പൊടി എടുക്കുക അതിലേക്ക് ഒരു വലിയ സ്പൂൺ നിറയെ സാധാരണ മുളക് പൊടി ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി ചേർക്കുക ആവശ്യത്തിനു ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി. രണ്ട് പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി എന്നിവ ഒരുമിച്ച് ചതച്ച് എടുത്തത്,
ഒരു ടീസ്പൂൺ അരിപ്പൊടി ചെറുനാരങ്ങ നീര് എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കുക. നല്ല കുഴമ്പ് രൂപത്തിൽ ആവുകയാണ് വേണ്ടത് ശേഷം അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഒരു മണിക്കൂർ നേരത്തേക്ക് മീൻ മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഓരോ മീൻ കഷണങ്ങളായി പൊരിച്ചെടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെയധികം രുചി ആയിരിക്കും. ഇതുപോലെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
One thought on “മീൻ പൊരിക്കാൻ മസാല ഇനി ഇതുപോലെ തയ്യാറാക്കിയാൽ മതി. മുള്ള് പോലും ബാക്കി വയ്ക്കില്ല. | Making Tasty Fish Masala”