Making Of Tasty Kovakka Fry : കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് നമുക്ക് തയ്യാറാക്കാൻ പറ്റിയ എളുപ്പത്തിലുള്ള ഒരു മസാല ഫ്രൈയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് ചൂടാക്കുക.
രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും പച്ചമുളകും ചേർത്തു കൊടുക്കുക. ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ ഭാഗമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നന്നായി യോജിച്ച് വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ഇതുപോലെ എളുപ്പത്തിൽ ഒരു ഗോവയ്ക്ക് മസാല ഫ്രൈ ഉണ്ടാക്കുകയാണെങ്കിൽ ചോറുണ്ണാൻ ഇനി വേറെ കറികളുടെ ആവശ്യം ഒന്നും തന്നെയില്ല. ചോറിന്റെ കൂടെ ഇതുപോലെ ഒരു കോവയ്ക്ക ഫ്രൈ ഉണ്ടെങ്കിൽ പിന്നെ കറികൾ ഒന്നും വേണ്ട. എന്ന തന്നെ എളുപ്പത്തിൽ തയ്യാറാക്കാം കോവയ്ക്ക ഫ്രൈ.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ചോറിന്റെ കൂടെ ഇതുപോലെ ഒരു കോവയ്ക്ക ഫ്രൈ ഉണ്ടെങ്കിൽ പിന്നെ കറികൾ ഒന്നും വേണ്ട. എളുപ്പത്തിൽ തയ്യാറാക്കാം കോവയ്ക്ക ഫ്രൈ. | Making Of Tasty Kovakka Fry”