Padmapriya As Manjakili : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നായകന്മാരിൽ ഒരാളാണ് പത്മപ്രിയ. സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന മലയാള സിനിമയിലൂടെ ആണ് മലയാളികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അമൃതം രാജമാണിക്യം വടക്കുംനാഥൻ ഭാർഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങി നിരവധി സിനിമകളിലൂടെ ജനശ്രദ്ധ നേടി
. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഹൃദയം കീഴടക്കി. ഹരിഹരൻ സംവിധാനം ചെയ്ത കേരള വർമ്മ പഴശ്ശിരാജ എന്ന ചരിത്ര സിനിമയുടെ ഭാഗമാവുകയും തന്റെ അഭിനയം മികവിലൂടെ നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിക്കുകയും അനേകം അവാർഡുകൾ നേടിയെടുക്കുകയും ചെയ്തു.
സിനിമ ജീവിതത്തിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരം സിനിമ മേഖലയിൽ നിന്നും പതുക്കെ വിട്ടു നിന്നത്. ജാസ്മിൻ ഷാ എന്ന വ്യക്തിയെ ആണ് താരം തന്റെ ജീവിതപങ്കാളിയായി കൂടെ കൂട്ടിയിരിക്കുന്നത്. തങ്ങളുടെ ഇഷ്ട നടിയായ താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസങ്ങളിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് തന്റെ പുതിയ സിനിമ വിശേഷം അറിയുക്കുന്നത്.
ബിജു മേനോൻ പ്രധാന കഥാപാത്രമായ് വരുന്ന ഒരു തെക്കൻ തല്ല് എന്ന സിനിമയിലാണ് താരം ഭാഗമാകാൻ പോകുന്നത്. നിമിഷ സജയൻ, റോഷൻ മാത്യു തുടങ്ങി നിരവിധി പേർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി എത്തിയ ചിത്രങ്ങളാണ് ആരാധകർ വൈറൽ ആക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചു വളരെ സിമ്പിൾ ആയിട്ടാണ് വന്നിട്ടുള്ളത്. നീണ്ട കാലത്തിനു ശേഷം തരത്തിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.
View this post on Instagram