You will never get a urinary stone : നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ ശരീരത്തിലേക്ക് എത്തുന്നു. അതിൽ കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ഉണ്ടായിരിക്കും ഇവ നമ്മുടെ ശരീരത്തിൽ എത്തുകയും ശരിയായ പ്രവർത്തനങ്ങൾ ചെയ്യുകയും കഴിഞ്ഞ് ബാക്കിയുള്ളത് കിഡ്നിയിലേക്ക് എത്തുന്നു അത് മൂത്രം വഴി പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നാൽ ചില ജീവിതശൈലികൾ കൊണ്ട് ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ അടിഞ്ഞു കൂടുകയും ചെറിയ കല്ലുകൾ ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് മൂത്രക്കല്ല് ഉണ്ടാകുന്നത്.
ഇത് കൂടുതലും പുരുഷന്മാരിലാണ് കണ്ടുവരാറുള്ളത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം. പ്രധാന കാരണം വെള്ളത്തിന്റെ അംശം കുറയുന്നത് കൊണ്ടാണ്. രണ്ടാമത് തെറ്റായ ഭക്ഷണരീതി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുമ്പോഴും റെഡ് മീറ്റ് അമിതമായി കഴിക്കുന്നവർക്കും സോഫ്റ്റ് ഡ്രിങ്ക് എന്നിവ പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നവർക്കും ഒരുപാട് മസാലകൾ ഉള്ളതും എരിവും പുളിയും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നവർക്കും ലവണങ്ങളുടെ അളവ് ശരീരത്തിൽ കൂടുന്നു.
അടുത്ത കാരണമാണ് വ്യായാമ കുറവ് കിടപ്പ് രോഗികൾ. എന്നിവരിൽ എല്ലാം തന്നെ മൂത്രക്കല്ല് സാധാരണ കണ്ടു വരാറുണ്ട്. അതുപോലെ പുകവലി മദ്യപാനം ഉള്ളവരിലും കാണാറുണ്ട്. മൂത്രക്കല്ല് ഉണ്ടാകുമ്പോൾ സാധാരണ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് വയറുവേദനയാണ് നടുവിൽ നിന്നും തുടങ്ങി ഭാഗത്തേക്ക് ഇറങ്ങി അടിഭാഗത്ത് വേദന ഉണ്ടാകും. അതിന്റെ കൂടെ തന്നെ ഛർദ്ദി ഓക്കാനം എന്നിവയും ഉണ്ടാകാറുണ്ട്.
അതുപോലെ ഇടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നും എന്നാൽ മൂത്രം ശരിയായി പോവുകയുമില്ല. ചിലർക്ക് ചെറിയ മണൽത്തരികൾ പോലെ കല്ലുകൾ പുറത്തേക്ക് വരികയും ചില ആളുകളിൽ രക്തം വരെ കാണുകയും ചെയ്യും. കടും പച്ച നിറത്തിലുള്ള പച്ചക്കറികൾ നിലക്കടല എന്നിവയിൽ ഓക്സലേറ്റ് കൂടുതലായിട്ട് അടങ്ങിയിട്ടുള്ളത് കൊണ്ട് അത് കഴിക്കുന്നത് കുറയ്ക്കുക. അതുപോലെ റെഡ്മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക നട്ട്സ് കഴിക്കുന്നത് ഒഴിവാക്കുക അതിനോടൊപ്പം തന്നെ ഈസ്റ്റ് ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “ഈ പച്ചക്കറികൾ കഴിക്കുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും മൂത്രക്കല്ല് വരില്ല. ഡോക്ടർ പറയുന്നത് കേൾക്കൂ. | You will never get a urinary stone”