Asifali And The Stars Are Celebrating Onam : ഇത്തവണത്തെ ഓണത്തെ വരവേൽക്കാൻ നിൽക്കുകയാണ് മലയാളികൾ. കേരളീയർ ഏറെ കാത്തിരുന്ന ഓണാഘോഷ ചടങ്ങുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും പങ്കുവെക്കുന്നത്. യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ തന്റെ പരിശ്രമത്തിലൂടെ സിനിമ മേഖലയിലേക്ക് വന്നതാണ് ആസിഫ്. താരം തന്റെ അഭിനയത്തിലൂടെ നിരവധി സിനകളിൽ ഭാഗമാവുകയും പ്രേക്ഷകർ നെഞ്ചിലേറ്റുകയും ചെയ്തു. ഇന്നിതാ യുവ നടന്മാരിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആസിഫ് അലിയുടെ ഓണാഘോഷ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നത്.
ഓണാഘോഷത്തോടനുബന്ധിച്ച് തന്റെ ഉറ്റ സുഹൃത്തുക്കളും താരങ്ങളും ഒരുമിച്ചു കൂടുകയായിരുന്നു ആസിഫ് അലിയുടെ ഫ്ലാറ്റിൽ. എല്ലാവരും ഒന്ന് ചേർന്നപ്പോൾ വലിയ ആഘോഷം തന്നെയായി മാറി. പൂക്കളം ഇടാൻ പൂവ് ഒരുക്കുന്നതും എല്ലാവരും ഒരുമിച്ച് പൂക്കളം ഇടുന്നതും, വടം വലിക്കുന്നതും, സദ്യ ഒരുക്കുന്നതും അവ ഒരുമിച്ച് കഴിക്കുന്നതും ഏറെ സന്തോഷത്തോടെ ആർപ്പുവിളിച് ഓണം ആഘോഷിക്കയുന്നതും വീഡിയോക്ക് മാറ്റൊലി കൂട്ടുന്നു.
നടൻ ബാലു വർഗീസും കുടുംബവും ഓണം ആഘോഷിക്കാൻ എത്തിയിരുന്നു. ഒപ്പം സംവിധായകനായ ജിസ് ജോയ്, ഗണപതി ആസിഫ് അലിയുടെ അനിയൻ അസ്കർ അലി തുടങ്ങി ഒട്ടനവധി പേർ ഒത്തു ചേർന്നു. എല്ലാവരും ഒരുമിച്ച് പരസ്പരം സന്തോഷത്തോടെ ചെലവഴിക്കുന്ന നിമിഷങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അനേകം ആരാധകരാണ് ആസിഫ് അലിക്ക് ഉള്ളത്.
അതുകൊണ്ട് സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് താരങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഒപ്പം എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. മഹാവീര്യർ ആണ് താരം അവസാനമായി ചെയ്ത സിനിമ. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.