Instant Rava Uthappam : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കാൻ പറ്റിയ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഊത്തപ്പന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇതിന്റെ കൂടെ കഴിക്കാൻ പ്രത്യേകിച്ച് കറികളുടെ ആവശ്യം ഒന്നും തന്നെയില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക ശേഷം കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക .
പുളിയുള്ള തൈര് എടുക്കാവുന്നതാണ് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. 10 മിനിറ്റ് നേരത്തേക്ക് മാത്രം മാവ് അടച്ചു മാറ്റി വയ്ക്കേണ്ടതാണ്.
അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചുകൊടുക്കുക. മാവ് ഒഴിച്ച് കഴിഞ്ഞാൽ പരത്താൻ പാടുള്ളതല്ല ചെറിയ വട്ടത്തിൽ മാത്രം പരത്തി എടുക്കുക. ശേഷം അതിനു മുകളിലായി കുറച്ച് സവാള ചെറുതായി അരിഞ്ഞത് തക്കാളി ചെറുതായി അരിഞ്ഞത് കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞത് അതോടൊപ്പം തന്നെ കുറിച്ച് ഇഡലി പൊടിയും ചേർത്തു കൊടുക്കുക.
വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം പകർത്തി വയ്ക്കാം. എല്ലാം അപ്പവും ഇതുപോലെ തയ്യാറാക്കുക. വളരെ ടേസ്റ്റി ആയിട്ടുള്ള ഉത്തപ്പം എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ബ്രേക്ക് ഫാസ്റ്റിനെ ഇനി കറികളൊന്നും ഉണ്ടാക്കണ്ട. ഇതുപോലെ ഒരപ്പം ഉണ്ടെങ്കിൽ വേറൊന്നും ഇനി വേണ്ട. | Instant Rava Uthappam”