കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചക്കി.!!! മോശമായി വന്ന കമന്റിന് ചുട്ട മറുപടി കൊടുത്ത് മാളവിക ജയറാം . | Sharing Childhood Pictures Malvika Jayaram.

Sharing Childhood Pictures Malvika Jayaram : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ജയറാമിന്റെത്. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായകനായി ജയറാം മാറി. തനിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങളും അതിന്റെ പരിപൂർണ്ണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചു. കാളിദാസും മാളവികയും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. നിരവധി പേരാണ് ഇവരെ ഇഷ്ടപ്പെടുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കാളിദാസ് അച്ഛനെ പോലെ സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തി.

ഈ അടുത്താണ് മാളവിക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ കുട്ടിക്കാല ചിത്രങ്ങൾ ഒരുപാട് സന്തോഷത്തോടെ ആരാധകർക്കായ് പങ്കുവെച്ചത്. ആനപ്പുറത്ത് എന്നപോലെ കാളിദാസും മാളവികയും അച്ഛന്റെ പുറത്തിരിക്കുന്ന ചിത്രങ്ങൾ ആയിരുന്നു അത്. എന്നാൽ ഈ ചിത്രത്തിന് താഴെ നൽകിയ മോശപ്പെട്ട കമന്റിനാണ് മാളവിക ചുട്ട മറുപടി നൽകിയിരിക്കുന്നത്.

ഇതേ വേഷത്തിൽ ഇപ്പോൾ ഈ ചിത്രം ചെയ്യാൻ ചെയ്യാൻ കഴിയുമോ എന്നാണ് കമന്റ് ‘. എന്നാൽ ഒട്ടും താമസം കൂടാതെ കമന്റിനുള്ള തക്ക മറുപടിയാണ് മാളവിക നൽകിയത്. ‘ ഒരു കള്ള പേരിന് പിന്നിൽ ഒളിച്ചിരുന്ന് അനാവശ്യമായ അല്ലെങ്കിൽ അസ്വസ്ഥതപ്പെടുത്തുന്ന കമന്റുകൾ പറയുവാൻ എളുപ്പമാണ്; ഐഡന്റിറ്റി വെളിപ്പെടുത്തി ഈ പറഞ്ഞത് മുഖത്ത് നോക്കി പറയുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

എന്നായിരുന്നു അയാൾക്കുള്ള മറുപടി. മറുപടി കണ്ട് നിരവധി പേരാണ് പിന്തുണ നൽകിയത്. സോഷ്യൽ മീഡിയയിൽ പലരും തന്റെ ഐഡന്റിറ്റി മറച്ചുവെച്ച് ഇപ്രകാരമുള്ള സൈബർ ബുള്ളയിങ് നടത്താറുണ്ട്. അത്തരത്തിലുള്ളവർക്ക് ഒരു പാഠമാണ് ഇതെന്നും ആരാധകർ പറഞ്ഞു. ഒപ്പം താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Leave a Reply

Your email address will not be published. Required fields are marked *