സിനിമ മേഖലയിൽ നിന്നും മാറി നിന്ന സുനിത ഇപ്പോൾ ചെയ്യുന്നത് എന്തെന്നറിയാമോ??? | Do You know What Sunita Is Doing Now?

Do You know What Sunita Is Doing Now : തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്നു സുനിത. തന്റെ അഭിനയത്തിലൂടെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ്. 1986 ൽ മുക്ത എസ് സുന്ദർ സംവിധാനം ചെയ്ത ‘കൊടൈ മഴൈ’ എന്ന തമിഴ് സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചതാണ് സുനിത. തുടർന്ന് നിരവധി തമിഴ് കന്നട മലയാളം തുടങ്ങി നിരവധി സിനിമകളിലും നായികയായും സഹനടിയായും വേഷമിട്ടു. രാജസേനൻ സംവിധാനം ചെയ്ത ‘കണികാണും നേരം’ എന്ന സിനിമയിലൂടെയാണ് മലയാളികൾക്കു മുമ്പിൽ താരം എത്തുന്നത്.

മൃഗയ, നീലഗിരി, ജോർജുട്ടി c/o ജോർജൂട്ടി, പൂക്കാലം വരവായി, വാത്സല്യം, തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറി. തന്റെ അഭിനയ മികവ് കൊണ്ടും തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും അതിന്റെ പരിപൂർണ്ണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും താരത്തിന് സാധിച്ചു. സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം.

രാജിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം സിനിമ മേഖലയിൽ നിന്നു അകന്നു നിൽക്കുകയും ചെയ്തു. നല്ലൊരു നടി എന്നതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് സുനിത. ചെറുപ്രായത്തിൽ തന്നെ നൃത്തത്തിൽ പ്രാവീണ്യം നേടിയ താരം നൃത്താഞ്‌ജലി ഡാൻസ് സ്കൂളിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ്.

സുനിതയും ഭർത്താവും അമേരിക്കയിലെ സൗത്ത് കറോലിന എന്ന സ്ഥലത്ത് താമസിക്കുകയും കുട്ടികൾക്ക് നൃത്തം അഭ്യസിച്ചു കൊടുക്കുകയും ചെയ്യുന്നു.സിനിമ മേഖലയിൽ നിന്നും അകന്നു നിന്നെങ്കിലും ഇന്നും ആരാധകർ ഒത്തിരി സ്നേഹത്തോടെയാണ് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അതികം സജീവമല്ലാത്ത താരം ആയത്കൊണ്ട് താരത്തിന്റെ വാർത്തകൾ പ്രേക്ഷകരിലേക്ക് വളരെ പെട്ടന്ന് തന്നെ ഇടം പിടിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *