വാഴയിലയിൽ പൊതിഞ്ഞെടുത്ത ടേസ്റ്റി മീൻ കറി. മീൻകറി ഇതുപോലെ തയ്യാറാക്കു. | Tasty Fish Gravy

Tasty Fish Gravy : വളരെയധികം രചകമായിട്ടുള്ള ഒരു മീൻ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു മൺപാത്രം ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം കാൽ ടീസ്പൂൺ ഉലുവ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി ചതച്ചത് 5 വെളുത്തുള്ളി ചതച്ചത് എന്നിവ നല്ലതുപോലെ മൂപ്പിക്കുക.

ശേഷം അതിലേക്ക് 15ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ഉള്ളി വഴന്നുവരുന്ന സമയത്ത് അതിലേക്ക് 2 1/2 ടീസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടിയുടെ പച്ചമണം മാറി വരുമ്പോൾ കുറച്ച് കറിവേപ്പിലയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർക്കുക.

ശേഷം ഇളക്കി യോജിപ്പിക്കുക തക്കാളി നല്ലതുപോലെ വെന്തു വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടു കുടംപുളി വെള്ളത്തിൽ കുതിർത്ത് വച്ചത് ചേർത്തു കൊടുക്കുക ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച് ഉപ്പ് ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.

ഏത് മീൻ വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ശേഷം വീണ്ടും അടച്ചുവെച്ച് വേവിക്കുക. അമീൻ നല്ലതുപോലെ ഭാഗമായി എണ്ണയെല്ലാം തെളിഞ്ഞ് കറി കുറുകി വരുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് പകർത്തി വയ്ക്കാം. ആയിട്ടുള്ള ഈ മീൻ കറി എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “വാഴയിലയിൽ പൊതിഞ്ഞെടുത്ത ടേസ്റ്റി മീൻ കറി. മീൻകറി ഇതുപോലെ തയ്യാറാക്കു. | Tasty Fish Gravy

Leave a Reply

Your email address will not be published. Required fields are marked *