Early Stage Of Cancer : 50 വയസ് കഴിഞ്ഞ് സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ പ്രത്യേകമായി സംരക്ഷിക്കേണ്ടതുണ്ട്. നമുക്കറിയാം 50 വയസ്സ് ഒന്ന് കഴിയുമ്പോൾ സ്ത്രീകളുടെ ആർത്തവ സമയം കഴിഞ്ഞു വരുന്ന സമയമാണ്. ഈ സമയങ്ങളിൽ സ്ത്രീകളുടെ ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോണിന്റെ ഒരു സംരക്ഷണ കവചം കുറഞ്ഞുവരുന്ന സമയമാണ്. ഇങ്ങനെയുള്ള സമയത്ത് പലതരത്തിലുള്ള അസുഖങ്ങൾ ഇതിന്റെ ഭാഗമായി വരാനുള്ള സാധ്യതകൾ കൂടുതലാണ് .
തൈറോയ്ഡ് പ്രശ്നങ്ങൾ ഹൈപ്പർ ടെൻഷൻ അമിതമായ വണ്ണം ഹാർട്ടറ്റാക്ക് എല്ലുകളുടെ ബലം കുറഞ്ഞു വരുക ഇവയെല്ലാം തന്നെ കൂടി വന്ന് മറ്റു വലിയ രോഗാവസ്ഥയിലേക്ക് മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകളിലേക്ക് വരുത്താതിരിക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യത്തെ കാര്യം ഓരോ മാസത്തിലും അവർക്ക് കൃത്യമായി ബോഡി ചെക്കപ്പ് ചെയ്തു എല്ലാം നോർമൽ ആണോ എന്ന് പരിശോധിക്കേണ്ടതാണ്.
എല്ലാദിവസവും പ്രായത്തിനനുസരിച്ച് ചെയ്യാൻ പറ്റുന്ന ചെറിയ എക്സസൈസുകൾ ചെയ്യുക. അതുപോലെ 50 വയസ്സു കഴിഞ്ഞ് സ്ത്രീകൾക്ക് ക്യാൻസർ എന്ന് പറയുന്ന സുഖം വരാനുള്ള സാധ്യതകൾ കൂടുതലാണ് അതുപോലെ ഗർഭാശയസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആദ്യത്തെ കാര്യം ഒരുതരത്തിലുള്ള നാണക്കേട് വിചാരിക്കാതെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ഡോക്ടറെ കണ്ട് ചികിത്സകൾ നടത്തേണ്ടതാണ്.
അതുപോലെ പെട്ടെന്ന് മാനസിക സമ്മർദം കൂട്ടാതെ ഇരിക്കുക. അതുപോലെ തന്നെ ആരോഗ്യത്തിന് ആവശ്യമുള്ള തരത്തിൽ ഭക്ഷണങ്ങൾ കഴിക്കുന്ന കാര്യത്തിലും 50 വയസ്സുകഴിഞ്ഞാൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എല്ലാ ഭക്ഷണങ്ങളും സ്ഥിരമായി കഴിക്കുന്നത് പോലെ വാരിവലിച്ച് കഴിക്കാതിരിക്കുക. ശരീരത്തിന് ആവശ്യമുള്ള തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക.