Making Tasty Payasam : ഓണസദ്യ ഒരുക്കുമ്പോൾ അതിൽ വളരെ പ്രധാനപ്പെട്ടതാണല്ലോ പായസം പായസത്തിൽ എപ്പോഴും നമുക്ക് ഇഷ്ടവും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതുമാണ് സേമിയ പായസം സേമിയ പായസം എന്നും ഉണ്ടാക്കുന്നതിൽ നിന്നും വളരെ ടേസ്റ്റി ആയിട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അതിൽ കശുവണ്ടിമുന്തിരി എന്നിവ ചേർത്ത് വറുത്തുകോരി മാറ്റുക.
അതിനുശേഷം സേമിയ ഒരു കപ്പ് ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സേമിയ നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് പശുവിൻപാൽ ചേർത്ത് കൊടുക്കുക പശുവിൻ പാലിൽ തയ്യാറാക്കാൻ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ തേങ്ങാപ്പാലിൽ തയ്യാറാക്കിയാലും മതി തേങ്ങാപ്പാലിൽ ഉണ്ടാക്കുന്ന വരാണെങ്കിൽ ആദ്യം രണ്ട് കപ്പ് രണ്ടാം പാൽ ഒഴിച്ചുകൊടുക്കുക.
ശേഷം സേമിയ നല്ലതുപോലെ വേവിച്ചെടുക്കുക. നന്നായി വെന്തു വരുന്ന സമയത്ത് അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർത്തു കൊടുക്കാവുന്നതാണ്. ഇളക്കി യോജിപ്പിക്കുക. ശേഷമര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക .
തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന വരാണെങ്കിൽ ഈ സമയത്ത് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാവുന്നതാണ് ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് പകർത്തി വയ്ക്കാം. അതോടൊപ്പം കുറച്ച് നെയ്യ് മുകളിലൂടെ ഒഴിച്ചു കൊടുക്കുക. ഇതുപോലെ തേങ്ങാപ്പലിലോ അല്ലെങ്കിൽ പശുവിൻ പാലിലോ സേമിയ പായസം ഇതുപോലെ തയ്യാറാക്കൂ. ഓണം അടിപൊളിയാക്കൂ.
One thought on “ഓണത്തിന് സേമിയ പായസം ഉണ്ടാക്കിയില്ലെങ്കിൽ വലിയ കുറവായിരിക്കും ഇതുപോലെ തയ്യാറാക്കു. | Making Tasty Payasam”