Face Care Tip : ആളുകൾക്കുള്ള ഒരു വലിയ സംശയം ആയിരിക്കും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണോ മുഖത്ത് മുഖക്കുരു അധികമായി വരുന്നത് എന്ന്. എന്നാൽ പ്രധാന കാരണം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഷുഗറിന്റെ അളവ് കൂടുന്നത് കൊണ്ടാണ്. കൊഴുപ്പ് മാത്രമല്ല കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് നമ്മുടെ ശരീരത്തിലെ ഷുഗറിന്‍റെ അളവ് കൂട്ടുന്നുണ്ട് കുറച്ചുനേരത്തേക്ക് നീണ്ടുനിൽക്കുന്നതും പെട്ടെന്ന് ഷുഗർ കുറഞ്ഞ പോകുന്നതും ആയിരിക്കും.
ഇത് മുഖക്കുരു ഉണ്ടാക്കാൻ കാരണമാകും. അതുകൊണ്ട് ആദ്യം മനസ്സിലാക്കേണ്ടത് ഏത് ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നിങ്ങൾക്ക് മുഖക്കുരു അധികമായി വരുന്നത് അത് കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ നടത്തേണ്ടതാണ് ആ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമാണ്. അതുപോലെ മുഖക്കുരു വരുന്നതിന് ഒരു പ്രത്യേക പ്രായം ഒന്നും തന്നെ ഇല്ല കൗമാര പ്രായത്താണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എന്ന് മാത്രം.
അതുപോലെ ഹോർമോൺ വ്യതിയാനം മൂലം എല്ലാ മുഖക്കുരുവും ഉണ്ടാകണം എന്നുമില്ല. അതുപോലെ താരൻ കൊണ്ട് മുഖക്കുരു വരും എന്നൊരു ധാരണ എല്ലാവർക്കും ഉണ്ട് ഇത് രണ്ടും രണ്ട് തരമാണ്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിലും കോമൺ ആയി നിൽക്കുന്നത് ഓയിലി സ്കിൻ മാത്രമാണ്.
ഓയിലി സ്കിൻ ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു താരൻ ഉണ്ടായാൽ മുഖക്കുരു വരാം. ഇതിനെ യഥാർത്ഥ രീതിയിൽ ചികിത്സ നടത്തുന്നത് തന്നെയാണ് ഏറ്റവും നല്ലത് തുടക്കത്തിൽ ചികിത്സ നടത്തുകയാണ് എങ്കിൽ പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും അതുപോലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയതിനുശേഷം വേണം ചികിത്സ നടത്തുവാൻ ഹോം റെമടികൾ ചെയ്യുന്നതിലൂടെ ഒരു പരിധിവരെ മാത്രമേ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കൂ.