Healthy Leaf Malayalam : പെട്ടെന്ന് കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് സംഭവിക്കുന്ന അലർജികൾ നമ്മൾ എല്ലാവരെയും തന്നെ പ്രായഭേദമന്യേ ബാധിക്കും ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ജലദോഷം ചുമ കഫക്കെട്ട് തുടങ്ങിയിട്ടുള്ള അലർജികൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടാകും. ഇവർക്ക് എല്ലാം തന്നെ മരുന്നു കഴിക്കാതെ എല്ലാ ബുദ്ധിമുട്ടുകളും മാറാൻ ഒരു കിടിലൻ ഒറ്റമൂലി വീട്ടുവളപ്പിൽ തന്നെയുണ്ട്. അതാണ് നമ്മുടെ വീട്ടിൽ എല്ലാം കാണുന്ന പനികൂർക്ക.
ഇതിന്റെ ഇലകൾക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട് ഇത് പ്രതിരോധശേഷി നൽകുന്നു. ഇതിന്റെ ഇലകൾ ദിവസവും കുടിക്കുന്ന വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയാണെങ്കിൽ ആ വെള്ളം കുടിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതായിരിക്കും. പോലെ ചെറിയ കുട്ടികൾക്ക് ഇതിന്റെ ഇല ചെറിയ തീയിൽ വാട്ടി അതിന്റെ നീരെടുത്ത്.
ദിവസത്തിൽ രണ്ടുനേരം അല്ലെങ്കിൽ മൂന്നു നേരം കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന പനി ജലദോഷം എന്നിവയെല്ലാം മാറാൻ സഹായിക്കും. വലിയ ആളുകളാണെങ്കിൽ ഇഞ്ചിയും തേനും ഇതോടൊപ്പം ചേർത്ത് കഴിക്കുകയാണെങ്കിൽ ചുമ എല്ലാം പോകുന്നതായിരിക്കും. ഇത്രയും ഔഷധഗുണമുള്ള ഈ ചെടി വീടിന്റെ പരിസരത്ത് ഉണ്ടായിട്ടാണോ വേറെ മരുന്നുകൾ കഴിക്കുന്നത്.
ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം നിർബന്ധമായും വളർത്തേണ്ട ഔഷധ ചെടിയാണ് പനിക്കൂർക്ക. ഇത് പല ആയുർവേദ മരുന്നുകളിലും പ്രധാന ചേരുവയായി ചേർക്കുന്നതാണ്. ഇലകളിൽ വിറ്റാമിൻ സി എ യും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.